HOME
DETAILS

തെങ്ങുകള്‍ക്കു മണ്ഡരി രോഗം വ്യാപിക്കുന്നു; കര്‍ഷകര്‍ ആശങ്കയില്‍

  
backup
August 02 2017 | 17:08 PM

%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b0%e0%b4%bf-%e0%b4%b0%e0%b5%8b

കുന്നുംകൈ: മലയോര മേഖലയില്‍ തെങ്ങുകള്‍ക്കു വീണ്ടും മണ്ഡരി രോഗം വ്യാപിക്കുന്നു. ചിറ്റാരിക്കല്‍, കടുമേനി, കമ്മാടം, കുന്നുംകൈ പ്രദേശങ്ങളിലാണു രോഗം പടരുന്നത്. രണ്ടു വര്‍ഷമായി ഇല്ലാതിരുന്ന മണ്ഡരി രോഗ ബാധയാണു വീണ്ടും പടരുന്നതായി റിപ്പോര്‍ട്ടുള്ളത്.
തെങ്ങോലപ്പുഴു, ചെമ്പന്‍ ചെല്ലി രോഗങ്ങള്‍ക്കു പുറമേ മണ്ഡരി രോഗവും വന്നതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മലയോരത്തെ ഒട്ടേറെ തെങ്ങുകള്‍ക്കാണു രോഗം ബാധിച്ചിട്ടുള്ളത്. നാളികേരത്തിന് ഇപ്പോള്‍ ഭേദപ്പെട്ട വിലയുണ്ടായിട്ടും  കര്‍ഷകര്‍ക്കു രോഗ ബാധ ഇരുട്ടടിയായിരിക്കുകയാണ്. രോഗം പിടിപെട്ട തെങ്ങിലെ മച്ചിങ്ങ വലിപ്പം വെക്കാതെ വികൃതമായ രീതിയില്‍ വളര്‍ന്നു ഞെട്ടടര്‍ന്നു വീഴുകയാണ്. കൃഷിഭവനില്‍ പരാതി നല്‍കിയെങ്കിലും പരിഹാരം നിര്‍ദേശിച്ചില്ലന്നു കര്‍ഷകര്‍ പറയുന്നു. പ്രാരംഭകാലത്തു രോഗം കണ്ടുപിടിച്ചാല്‍ കീടനാശിനി ഉപയോഗിക്കാന്‍ കൃഷിവകുപ്പ് പറയുന്നുണ്ടെങ്കിലും അതു ഫലപ്രദമാകുന്നില്ലെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.
ഇത്തരത്തിലുള്ള  രോഗം ബാധിച്ച തെങ്ങുകളെ വെട്ടി തീയിട്ടുനശിപ്പിച്ചുകളയണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ രോഗം ബാധിച്ചു വെട്ടിക്കളഞ്ഞ തെങ്ങുകള്‍ക്കു പുനരുദ്ധാരണ പദ്ധതി പ്രകാരം നാളികേര വികസന ബോര്‍ഡില്‍ നിന്ന് ഒരു തെങ്ങിന് ആയിരം രൂപ ധന സഹായം നല്‍കിയിരുന്നെങ്കിലും രണ്ടു വര്‍ഷമായി മുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു.
ആറു മാസം മുമ്പ് ചെന്നീരോലിപ്പു രോഗം വന്നു തെങ്ങുകള്‍ക്കു നാശം സംഭവിച്ചതിനാല്‍ സി.പി.സി.ആര്‍.ഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ യാതൊരു ഗുണവും  ലഭിച്ചില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
റബറിനു വിലയിടിഞ്ഞതോടെ റബറിനെ ഉപേക്ഷിച്ച് പല കര്‍ഷകരുംതെങ്ങ് കൃഷിയില്‍ അഭയം പ്രാപിച്ചെങ്കിലും മഞ്ഞളിപ്പും മണ്ഡരിയും  മറ്റു രോഗങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന ആശങ്കയിലാണു മലയോരത്തെ കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago