ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പൊലിസ് തട്ടിപ്പറിച്ചതായി പരാതി
ചാവക്കാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി മൊബൈല്‍ ഫോണുകള്‍ തട്ടിപ്പിറിച്ച് പുകവലി നിയന്ത്രണ വകുപ്പനുസരിച്ച് പിഴചുമത്തിയതായി പരാതി. പഞ്ചവടി ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി താമരശേരി വീട്ടില്‍ സ്റ്റാലിന്‍ സുരേന്ദ്രന്‍ (20), പ്രവര്‍ത്തകരായ തന്‍സീര്‍ (19), ഹഖീം (20), സുല്‍ഫിക്കര്‍ (19), വിവേക് (20), ഭഗീഷ് (18) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷും സംഘവും തടഞ്ഞ് നിര്‍ത്തി അവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ തട്ടിപ്പറിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം 6.30ഓടെ പഞ്ചവടി ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു സംഭവം.
ഓഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യുവസാഗരം കാംപയിന്റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചവടവടി സെന്ററിലുള്ള സി.പി.എം പാര്‍ട്ടി ഓഫിസിലേക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇതിനിടയിലാണ് എസ്.ഐയും സംഘവും വാഹനത്തിലത്തെിയത്. യുവാക്കളെ കണ്ടതും യാതൊരു പ്രകോപനവുമില്ലാതെ അവരുടെ നേരെ ചാടി വീണ് കയ്യിലെ മൊബൈല്‍ ഫോണുകള്‍ തട്ടിപ്പറിച്ച് ചാവക്കാട് സ്റ്റേഷനിലത്തൊനാവശ്യപ്പെട്ടാണ് പൊലിസ് സംഘം തിരിച്ചു പോയത്. എന്നാല്‍ രാത്രി 10 വരെ യുവാക്കളെ സ്റ്റേഷനു പുറത്തു നിര്‍ത്തിയ പൊലിസ് പിന്നീട് ഫോണുകള്‍ നല്‍കിയത്. ആറ് യുവാക്കള്‍ക്കുമായി 400രൂപ പിഴയടക്കാനാവശ്യപ്പെട്ടാണ്. സ്റ്റാലിന്‍, ഹഖീം എന്നിവരുടെ പേരിലാണ് പിഴയച്ച രസീതി നല്‍കിയത്. പൊതു സ്ഥലത്ത് പുകവലിച്ചതിനെതിരേയുള്ള പുകവലി നിയന്ത്രണ വകുപ്പായ കോട്പ അനുസരിച്ചാണ് ഇവര്‍ക്ക് പിഴയടച്ച രസീതി നല്‍കിയിട്ടുള്ളത്. പൊലിസ് തടഞ്ഞു നിര്‍ത്തിയ യുവാക്കളിലാരും പുകവലിയൊ മറ്റു പുകയില ഉല്‍പ്പന്നങ്ങളൊ ഉപയോഗിക്കാത്തവരാണ്. മേഖലയില്‍ ക്രമസമാധാന പ്രശ്‌നമൊന്നുമില്ലാത്ത സാഹചര്യമായിട്ടും സ്വതന്ത്രമായി പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞി നിര്‍ത്തി മൊബൈല്‍ ഫോണുകള്‍ തട്ടിപ്പറിച്ച് പിഴ ചുമത്തിയ ചാവക്കാട് പൊലിസിന്റെ നടപടിക്കെതിരെ പൊലിസ് മേധാവികള്‍ക്കും പൊലിസ്‌കംപ്‌ളെയിന്റ് അതോറിറ്റിക്കും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."