HOME
DETAILS

ഹൈമാസ്റ്റ് ലൈറ്റില്‍ നിന്നും അഞ്ച് എല്‍.ഇ.ഡി ബള്‍ബ് സെറ്റുകള്‍ സാമൂഹിക വിരുദ്ധര്‍ കവര്‍ന്നു

  
backup
December 08, 2018 | 2:35 AM

%e0%b4%b9%e0%b5%88%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8

വര്‍ക്കല: റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റില്‍ നിന്നും അഞ്ച് എല്‍.ഇ.ഡി ബള്‍ബ് സെറ്റുകള്‍ സാമൂഹിക വിരുദ്ധര്‍ കവരുകയും ശിലാഫലകവും ബോര്‍ഡും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സാമൂഹിക വിരുദ്ധര്‍ പൊതുമുതല്‍ കവര്‍ച്ച നടത്തിയത്.
ഹൈമാസ്റ്റ് ലൈറ്റിലെ മുകളിലത്തെ റിങ് താഴ്ത്തിയിറക്കിയാലെ സാധാരണ ഗതിയില്‍ ട്യൂബ് സെറ്റുകള്‍ ഊരിയെടുക്കാനാവുകയുള്ളു. പ്രത്യേകതരം ലോഹക്കൂട്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റിനുള്ള പോസ്റ്റ് നിര്‍മിക്കുന്നത്. ഇതില്‍ മനുഷ്യന് കയറാനാകാത്ത വിധം മിനുസമുള്ള പ്രതലവുമാണ്.
മാത്രവുമല്ല പോസ്റ്റിന്റെ മധ്യത്തിലായി സര്‍ക്കാര്‍ വക ബോര്‍ഡും സ്ഥാപിച്ചിരുന്നു.  ഈ ബോര്‍ഡ് ഇളക്കി മാറ്റി സമീപത്ത് തന്നെ അടിച്ച് തകര്‍ത്തിട്ടിട്ടുമുണ്ട്. എന്നാല്‍ റിങ് താഴ്ത്താനാകാത്തതിനാല്‍ പോസ്റ്റിന് മുകളില്‍ കയറിയാകും കവര്‍ച്ച നടത്തിയതെന്ന് അനുമാനിക്കുന്നു.ഹൈമാസ്റ്റ് പോസ്റ്റിന്റെ ചുവട്ടില്‍ സ്ഥാപിച്ചിരുന്ന ഉദ്ഘാടനത്തിന്റെ ശിലാഫലകവും അടിച്ചു തകര്‍ത്തിട്ട നിലയിലാണ്.  റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനില്‍ ഏതു പാതിരാത്രിയിലും ഓട്ടോ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നതരുടെ പിന്‍ബലമില്ലാതെ കവര്‍ച്ച നടക്കുകയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വര്‍ക്കല കഹാറിന്റെ മൂന്നാം തവണത്തെ എം.എല്‍.എ ഫണ്ട് ചെലവിട്ട് സ്ഥാപിച്ചതാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഹാര്‍ തോറ്റതിന് ശേഷം വര്‍ക്കല മേഖലയിലാകമാനം ഹൈമാസ്റ്റ് ലൈറ്റുകളും ബോര്‍ഡുകളും നശിപ്പിക്കപ്പെടുന്നുണ്ട്. പൊതുമുതല്‍ മണ്ഡലത്തിലുടനീളം വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴും കുറ്റവാളികളെ പിടികൂടുവാന്‍ പൊലിസിന് യാതൊരു താല്‍പ്പര്യവുമില്ലെന്ന് കോണ്‍ഗ്രസ് ശിവഗിരി മണ്ഡലം പ്രസിഡന്റ് ജോയി ആരോപിച്ചു. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനിലെ ഹൈമാസ്റ്റ് തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a month ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a month ago
No Image

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Kerala
  •  a month ago
No Image

'ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും'; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം, പശ്ചിമേഷ്യ കത്തുന്നു

International
  •  a month ago
No Image

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  a month ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  a month ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  a month ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  a month ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  a month ago