കുന്നംകുളം നഗരസഭാ ബസ്റ്റാന്‍ഡ് നിര്‍മാണം: വീണ്ടും കൗണ്‍സില്‍ ചര്‍ച്ചചെയ്യും
കുന്നംകുളം: പത്തു വര്‍ഷം കഴിഞ്ഞിട്ടും കുന്നംകുളത്തിന്റെ സ്വപന പദ്ധതിയായ നഗരസഭ ബസ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയായില്ല. ഇനി എങ്ങിനെ നിര്‍മിക്കണമെന്നത് സംബന്ധിച്ച് നഗരസഭ കൗണ്‍സില്‍ യോഗം ഇന്ന് ചര്‍ച്ചചെയ്യും. 2006 ല്‍ ടൗണ്‍ഹാളിനു പരിസരത്തുള്ള 4.5 ഏക്കര്‍സ്ഥലത്ത് പുതിയബസ്റ്റാന്‍ഡ് നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ പണിപാതിവഴിയില്‍ ഉപേക്ഷിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. ആദ്യഘട്ടപ്രവര്‍ത്തിനത്തിനായി 49 ലക്ഷം രൂപ നഗരസഭയില്‍നിന്നും കൈപറ്റിയ ഇയാള്‍ കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍ നിര്‍മിച്ച ശേഷം ഭരണസമിതിയുമായമുണ്ടണ്ടായ തര്‍ക്കം മൂലം പ്രവൃര്‍ത്തി ഉപേക്ഷിക്കുകയായിരുന്നു.
പിന്നീടു വന്ന ഭരണസമതി നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുകയും ഭരണത്തിന്റെ അവസാന നാളില്‍ ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയുമാണുണ്ടണ്ടായത്. എന്നാല്‍ ബി.ഒ.ടി നിര്‍മാണം ഏറ്റെടുത്ത കമ്പനി വെറും കടലാസുകമ്പനിയായിരുന്നുവെന്ന് ശേഷമെത്തിയ ഭരണസമതി വാദികകുകയും ആ ഭരണത്തിന്റെ ഒടുക്കം പ്രവര്‍ത്തി പി.പി.പി മോഡലാക്കി മാറ്റുകയും ചെയ്തു.
നിലവിലുള്ള ഭരണ സമതിയാകട്ടെ ഏത് രീതിയില്‍ നിര്‍മാണം നടത്തണമെന്നുള്ള ആശയകുഴപ്പത്തിലാണ്. 37 അംഗ കൗണ്‍സിലില്‍ 15 അംഗങ്ങളുടെ മാത്രം പിന്തുണയില്‍ ഭരണം നടത്തുന്ന സി.പി.എമ്മിന് മൂന്ന് അംഗങ്ങളുള്ള ആര്‍.എം.പിയെ പിണക്കാതിരിക്കാന്‍ ബസ്റ്റാന്‍ഡ് പൊതുമേഖലയില്‍ തന്നെ നിര്‍മിക്കണം.
എന്നാല്‍ മുന്‍ കരാറുകാരന്‍ വരുത്തിയ നഷ്‌ടോത്തിന്റെ ഉരവാദിത്തവുമായി ബന്ധപെട്ട ഫയലിലെ നിയമകുരുക്കഴിക്കാതെ ഇത് പ്രവാര്‍ത്തികമാക്കാന്‍ കഴിയില്ല. 13 അംഗ യു.ഡി.എഫും, ഏഴ് അംഗ ബി.ജെ.പിയും ബസ്റ്റാന്‍ഡ് നിര്‍മിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.
ബസ്റ്റാന്റ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ടണ്ട പൊതുമരാമത്ത് സ്ഥിരംസമതി ചെയര്‍മാന്‍ വിമതവിഭാഗം നേതാവാണെന്നതിനാല്‍ ഇതില്‍ ക്രിയാത്മാകമായി ഇടപെടുന്നതിന് ഭരണസമതിക്ക് പ്രയോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് പറയുന്നത്.സ്ഥിരം സമതിയില്‍ മൂന്ന് അംഗങ്ങളുടെ പിന്‍ബലമുള്ള സി.പി.എമ്മിന് ചെയര്‍മാന്‍സ്ഥാനമേറ്റെടുക്കാന്‍ ആര്‍.എം.പി യുടെ സഹായം ആവശ്യമാണ്. മൂന്നു സി .പി.എം അംഗങ്ങള്‍ക്കൊപ്പം ആര്‍.എം.പിയിലെ അംഗം കൂടി വോട്ടുചെയ്താല്‍മാത്രമെ അവിശ്വാസം വഴി ചെയര്‍മാന്‍ ഷാജി ആലിക്കലിനെ മാറ്റി സ്ഥിരം സമതി ഏറ്റെടുക്കാനാകൂ.
അഴിച്ചിട്ടും അഴിയാത്തകരുക്കുകളുള്ള ബസ്റ്റാന്‍ഡ് നിര്‍മാണം പ്രാവര്‍ത്തികമാക്കാന്‍ കടമ്പകള്‍ ഒരു പാടുണ്ടെണ്ടന്നതിനാല്‍ താല്‍ക്കാലികമായി ഒരു ഒത്തുതീര്‍പ്പ് അജണ്ടണ്ട എന്ന നിലയിലാണ് നിര്‍മാണം ഏത് രീതിയില്‍ വേണമെന്നതീരുമാനത്തിനായി ചര്‍ച്ചനടത്തുന്നത്.
എന്നാല്‍ അജണ്ടണ്ടയിലെ അവസാന ഇനമായാണ് ബസ്റ്റാന്‍ഡ് കൊണ്ടണ്ടുവന്നതെന്നത് തന്നെ ബഹളത്തിന് കാരണമാകുമെന്നതിനാല്‍ പതിവുപോലെ ഇന്നത്തെ യോഗവും ബഹളത്തില്‍ കലാശിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."