വിഴിഞ്ഞത്തില്‍ വഴുതി സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കരാറുകാരായ അദാനി ഗ്രൂപ്പ് നല്‍കിയ കത്തില്‍ നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിനുള്ള കരാര്‍ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും പദ്ധതിയില്‍ അനിശ്ചിതത്വം തുടരുകയാണ്. കരാര്‍ ലംഘിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കാമെങ്കിലും സര്‍ക്കാര്‍ ഇതുവരെ നയപരമായ തീരുമാനമെടുക്കുകയോ അദാനിയുടെ ആവശ്യത്തോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
2015 ഡിസംബര്‍ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണം ആരംഭിച്ചത്. 2019 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാര്‍. കരാര്‍ കാലവധിക്കുശേഷം ഒന്‍പതുമാസം കൂടി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന അധിക കാലധിയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആദ്യ മൂന്ന് മാസത്തിനുശേഷം നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ സര്‍ക്കാരിന് കമ്പനിയില്‍നിന്നും ഒരു ദിവസം 12 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് വ്യവസ്ഥ.
കമ്പനി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ഗ്യാരന്റി തുകയില്‍നിന്ന് ഇത് ഈടാക്കേണ്ടത്. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ പിഴ ഈടാക്കി നിര്‍മാണം തുടരാന്‍ അനുവദിക്കാനോ കരാര്‍ റദ്ദാക്കാനോ സര്‍ക്കാരിന് അധികാരമുണ്ട്.
പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. നഷ്ടപരിഹാരം ഒഴിവാക്കി കരാര്‍ തുടരുന്നതിനുള്ള ആവശ്യമാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നയം സ്വീകരിച്ചിട്ടില്ലെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഓഖി കാലത്ത് നിര്‍മാണം വൈകിയതിന് നിര്‍മാണ കാലാവധി 16 മാസം കൂട്ടിനല്‍കണമെന്ന അദാനി ഗ്രൂപ്പിന്റെ അപേക്ഷ നേരത്തെ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനം പ്രതീക്ഷിച്ചാണ് അദാനി ഗ്രൂപ്പ് നിന്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് അതിന്റെ കരാറിലെ വിശദാംശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. വിഴിഞ്ഞം കരാറിന്റെ ആദ്യഘട്ട കരാര്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാകുകയും നിര്‍മാണം പ്രാഥമിക ഘട്ടംപോലും പിന്നിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇത്തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കരാറിനോട് ഇടതുമുന്നണിക്ക് വിയോജിപ്പുണ്ടെങ്കിലും നാടിന്റെ വികസന പ്രവൃത്തിയെന്ന നിലയില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം ഇത് തടസപ്പെടുത്തിയിട്ടില്ല.
എന്നാല്‍ യഥാസമയം കരാര്‍ പ്രകാരം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കരാറിലെ നിബന്ധനകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല. നാലുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. കരാര്‍ അവസാനിച്ചിട്ടും നിര്‍മാണം എങ്ങുമെത്തിയിട്ടില്ലെന്നാണ് യാഥാര്‍ഥ്യം. 40 വര്‍ഷമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാര്‍. പുലിമുട്ട് നിര്‍മാണത്തിന് കല്ല് കിട്ടാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് അദാനി ഗ്രൂപ്പിന്റെ മറ്റൊരു വിശദീകരണം. പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സൗകര്യ വികസനവും കരാര്‍ കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. പൈലിങ്ങും ഡ്രഡ്ജിങ്ങും ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിര്‍മാണം വെറും 20 ശതമാനം മാത്രവും പുലിമുട്ട് 3100 മീറ്റര്‍ വേണ്ടിടത്ത് ഇതുവരെ തീര്‍ന്നത് എഴുന്നൂറോളം മീറ്ററും മാത്രമാണ്.
വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടത്ര പിന്തുണ നല്‍കാതിരുന്നതുകൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."