കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു
ആലപ്പുഴ: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2015, 2016, 2017 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് 2018 ലെ അക്കാദമി അവാര്‍ഡിനും എന്‍ഡോവ്‌മെന്റ് അവാര്‍ഡിനും പരിഗണിക്കുന്നത്.
കവിത, നോവല്‍, നാടകം, ചെറുകഥാസമാഹാരം, സാഹിത്യ വിമര്‍ശം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, ഹാസ്യസാഹിത്യം, ബാലസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം എന്നിങ്ങനെ പതിനൊന്ന് സാഹിത്യ വിഭാഗങ്ങളിലാണ് അക്കാദമി അവാര്‍ഡുകള്‍ നല്‍കുന്നത്. 25,000 രൂപയും സാക്ഷ്യപത്രവും അവാര്‍ഡ് ശില്‍പവുമാണ് സമ്മാനം. ഈ അക്കാദമി അവാര്‍ഡുകള്‍ക്ക് പുറമെ അഞ്ച് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. ഉപന്യാസം, വ്യാകരണം വൈദിക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, സാഹിത്യവിമര്‍ശം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഗ്രന്ഥങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
35 വയസിന് താഴെ ഉള്ളവര്‍ രചിച്ച കഥ, കവിത, നാടകം എന്നീ ഗ്രന്ഥങ്ങള്‍ക്ക് മൂന്ന് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും നല്‍കുന്നു. അവാര്‍ഡിന്റെ വിശദാംശങ്ങള്‍ അക്കാദമിയുടെ വെബ്‌സൈറ്റായ www.keralashtiyaakademi.org പ്രസിദ്ധീകരിച്ചു. ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ ഗ്രന്ഥങ്ങള്‍ ആ വിഭാഗത്തില്‍ പരിഗണിക്കുന്നതല്ല. ഗ്രന്ഥകര്‍ത്താക്കള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ, പ്രസാധകര്‍ക്കോ, സാഹിത്യ സാംസ്‌കാരിക സംഘടനകള്‍ക്കോ, അവാര്‍ഡ് പരിഗണനക്കുള്ള പുസ്തകങ്ങള്‍ അയ്ക്കാമെന്ന് കേരള സാഹത്യ അക്കാദമി സെക്രട്ടറി അറിയിച്ചു.
മൂന്നു വര്‍ഷങ്ങളിലെ കൃതികളുടെ മൂന്നുപ്രതികള്‍ വീതം ഡിസംബര്‍ 31നകം കേരള സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ എന്ന വിലാസത്തില്‍ അയക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."