മണ്‍ചിരാതുകള്‍ തെളിഞ്ഞു, ഉദ്ഘാടനം ചരിത്രത്തിലേക്ക്
ആലപ്പുഴ: പ്രൗഢഗംഭീരമായ ഉദ്ഘാടനസമ്മേളനത്തിന്റെ അകമ്പടിയില്ലാതെ 59ാമത് കേരള സ്കൂള്‍ കലോത്സവത്തിന് കുരുന്നുകള്‍ തെളിച്ച മണ്‍ചിരാതുകളില്‍ നിന്നായിരുന്നു ലളിതമനോഹരമായ തുടക്കം. മന്ത്രിമാരും എം.പിയും മറ്റ് ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളും സാക്ഷിയായ ചടങ്ങില്‍ 59 കുട്ടികള്‍ വിവിധ കലാരൂപങ്ങളില്‍ അണിനിരന്ന് മണ്‍ചിരാതുകള്‍ തെളിച്ചപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയുടെ ഉദ്ഘാടനച്ചടങ്ങ് ചരിത്രതാളുകളില്‍ ഇടംപിടിച്ചു. ഒന്നാം വേദിക്ക് താഴെ കുട്ടികള്‍ അര്‍ധവൃത്താകൃതിയില്‍ അണിനിരന്നാണ് മണ്ചിരാതുകളിലേക്ക് തീ പകര്‍ന്നത്.
മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, ജി. സുധാകരന്, കെ.സി വേണുഗോപാല്‍ എം.പി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.
രാവിലെ 9.30ന് ഒന്നാം വേദിയായ ലിയോതേര്‍ട്ടീന്ത് സ്കൂളില്‍ കുട്ടികള്‍ തെളിച്ച മണ്‍ചിരാതുകള്‍ മുപ്പത് വേദികളിലെയും കലാരവത്തിനു തുടക്കമായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."