HOME
DETAILS

ജില്ലാതല കാര്‍ഷിക മേള ഇന്നു മുതല്‍

  
backup
August 02 2017 | 18:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%87%e0%b4%a8


കൊല്ലം: കാര്‍ഷിക വികസന, കാര്‍ഷിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാതല കാര്‍ഷിക മേള ഇന്നും നാളെയും ചടയമംഗലം നീര്‍ത്തട വികസന പരിപാലന കേന്ദ്രത്തില്‍ നടക്കും.
പ്രധാനമന്ത്രി കൃഷി സിംചായി യോജനയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണം, മണ്ണ് പര്യവേക്ഷണം, മണ്ണ് സംരക്ഷണം, ഫിഷറീസ്, ക്ഷീര വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, കര്‍ഷക സംഗമം, കാര്‍ഷിക പ്രദര്‍ശനം, കര്‍ഷകരും ശാസ്ത്രജ്ഞരുമായി മുഖാമുഖം എന്നിവയും മേളയുടെ ഭാഗമായി നടക്കും.
ഇന്നു രാവിലെ 10.3ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മേള ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനാകും.
പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ നിര്‍വഹിക്കും. കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ. ഗിരിജകുമാരി പദ്ധതി വിശദീകരിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11.30ന് ആരംഭിക്കുന്ന 'കാര്‍ഷികോത്പാദനവും വിപണനവും' എന്ന വിഷയത്തിലുള്ള ചര്‍ച്ച ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപിള്ളയും ബാങ്കിംഗ് മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ജി.എസ്. ജയലാല്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് കൃഷിയുടെയും അനുബന്ധ പദ്ധതികളുടെയും ഏകോപനം എന്ന വിഷയത്തിലുള്ള ചര്‍ച്ചയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനാകും.
നാളെ രാവിലെ പത്തിന് കാര്‍ഷിക മേഖലയില്‍ ജി.എസ്.ടി യുടെ പ്രാധാന്യവും തുടര്‍ന്ന് മണ്ണ്, ജലസംരക്ഷണം: കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹനും സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യും.
ചടയമംഗലം നിയോജക മണ്ഡല വികസനത്തിനുള്ള സമഗ്ര പദ്ധതിയെക്കുറിച്ചും മേളയില്‍ ചര്‍ച്ച ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയാകും. മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago