HOME
DETAILS
MAL
കൗണ്‍സിലര്‍ നിയമനം: കൂടിക്കാഴ്ച 10ന്
backup
August 02 2017 | 18:08 PM
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. വാക്ക്- ഇന്‍-ഇന്റര്‍വ്യൂ ഓഗസ്റ്റ് 10ന് നടക്കും.
മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സിലിങില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂളില്‍ എത്തണം. സൈക്കോളജി, ഡവലപ്‌മെന്റല്‍ സൈക്കോളജി, എജ്യൂക്കേഷണല്‍ സൈക്കോളജി എന്നീ വിഷയങ്ങള്‍ ഐഛികമായി എടുത്ത് പഠിച്ചവര്‍ക്ക് മുന്‍ഗണന. വിശദവിവരത്തിന് ഫോണ്‍: 0477-2268442.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."