വൃദ്ധയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
പൊന്നാനി: വൃദ്ധയെ അക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റിലായി. കണ്ടനകത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ അര്‍ധരാത്രിയില്‍ അക്രമിച്ച് മൂന്നര പവന്‍ തൂക്കം വരുന്ന ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി എടപ്പാള്‍ ചേകനൂര്‍ സ്വദേശിയായ കടുങ്ങംകുന്നത്ത് മുഹമ്മദ്(51)നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജൂലൈ പതിനൊന്നിന് രാത്രി രണ്ട് മണിയോടെയാണ് കണ്ടനകത്ത് ഒറ്റക്ക് താമസിച്ചിരുന്ന നീര്‍ക്കാട്ടില്‍ തിത്തിക്കുട്ടി എന്ന 73 വയസുള്ള വൃദ്ധയെ ഹൈല്‍മറ്റും മഴക്കോട്ടും ധരിച്ചെത്തിയ അജ്ഞാതന്‍ അക്രമിച്ച് മാലയും കമ്മലും അടക്കമുള്ള മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്ന് കളഞത്. ബന്ധുക്കളെയും അയല്‍വാസികളെയും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്യേഷണങ്ങള്‍ക്കൊടുവിലാണ് വിദേശത്തായിരുന്ന തിത്തിക്കുട്ടിയുടെ അകന്ന ബന്ധു കൂടിയായ മുഹമ്മദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ച പ്രതിയുമായി സ്വര്‍ണ്ണം വില്‍പന നടത്തിയ പടിഞ്ഞാറങ്ങാടിയിലെ ജ്വല്ലറിയിലെത്തി വില്‍പന നടത്തിയ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നലെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."