പാണ്ടിക്കാട്ട് പദ്ധതികള്‍ കാര്യക്ഷമമല്ലെന്ന്; ഭരണസമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
പാണ്ടിക്കാട്: പഞ്ചായത്തില്‍ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പൊതുമരാമത്ത്, ദാരിദ്ര ലഘൂകരണം, കൃഷി, പട്ടികജാതി ക്ഷേമം, ഭിന്നശേഷി ക്ഷേമം, മൃഗസംരക്ഷണം തുടങ്ങിയ പദ്ധതികള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചും വൃദ്ധജനങ്ങള്‍ക്ക് കട്ടില്, വാട്ടര്‍ടാങ്ക്, ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് എന്നിവ നല്‍കുന്നതിലെ കാലതാമസം നേരിടുന്നതിലും വീട് വാസയോഗ്യമാക്കല്‍ പ്രവൃത്തി നടത്തിയവര്‍ക്ക് ധനസഹായം അനുവദിക്കുന്നത് വൈകുന്നതിലും പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വര്‍ഷം തീരാറാവുന്ന സമയമായിട്ടുപോലും 30 ശതമാനം പദ്ധതി വിഹിതം മാത്രമേ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിക്കുന്നത്. പല പദ്ധതികളുടേയും ടെന്‍ഡര്‍പോലും പൂര്‍ത്തീകരിക്കാനാകാത്ത അവസ്ഥയാണ്. ഇത്തരത്തില്‍ പദ്ധതി താളംതെറ്റിയത് സംബന്ധിച്ച് ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം യു.ഡി.എഫ് ഭരണസമിതി നിരാകരിച്ചെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.
ഭരണസമിതിയില്‍ ചര്‍ച്ചചെയ്യാതെ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ബി.ആര്‍സി ഫണ്ട് വകമാറ്റിയതിലും പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കാര്യാലയത്തിന്ന് മുന്നില്‍ ധര്‍ണ നടത്തി.
അംഗങ്ങളായ കെ. ഹരിദാസന്, ശങ്കരന് കൊരമ്പയില്‍, എം.എം മുന്‍ഷാദ്, പി. അബ്ദുറഹ്മാന്, ശ്രീദേവി, ഗോപാലകൃഷ്ണന്, സുകന്യ, സുജാത, പൊറ്റയില്‍ റോഷ്നാബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."