യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദുസമാജോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍
കാസര്‍കോട്: ഹിന്ദു സമാജോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ 16ന് കാസര്‍കോട് സംഘടിപ്പിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് ബദിയഡുക്ക, കുമ്പള പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ കെ.എല്‍ പുണ്ടരീകാക്ഷയും ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ടുമാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ടരീകാക്ഷയുടെ വിശദീകരണം ഇതാണ്
ഹിന്ദു സമാജോത്സവത്തിന്റെ സംഘാടകസമിതി യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. രണ്ട് മാസം മുന്‍പ് തന്നെ വിവരം വിളിച്ച് പറഞ്ഞപ്പോള്‍ വരില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മനപൂര്‍വ്വം സംഘാടകസമിതി തന്റെ പേര് വെക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതില്‍ വലിയ വിഷമമുണ്ട്. രാഷ്ട്രീയപരമായും നയപരമായും യോജിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതുകൊണ്ട് തന്നെ അത്തരെമാരാള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഒരിക്കലും പങ്കെടുക്കില്ല. മുസ്‌ലിം ലീഗ് പ്രതിനിധിയായാണ് പഞ്ചായത്ത് പ്രസിഡന്റായത്. ആ നിലക്ക് പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപിടിച്ചു തന്നെ മുന്നോട്ട് പോകും.
ഹിന്ദു സമാജോത്സവത്തിന്റെ സ്വാഗതസംഗം യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും പേര് വെച്ചിട്ടുണ്ടെങ്കില്‍ അത് തന്റെ സമ്മതപ്രകാരമല്ലെന്നും ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് പറഞ്ഞു. യാതൊരു കാരണവശാലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും കെ.എന്‍ കൃഷ്ണഭട്ട് പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദുസമാജോത്സവത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമാജോത്സവ സമിതി പ്രസിഡന്റ് കെ. ശശിധരയായിരുന്നു ഈ കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."