മത്സ്യ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 'മത്സ്യമിത്ര'
മാള: പ്രളയം തകര്‍ത്ത മത്സ്യകൃഷി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ മത്സ്യമിത്ര പദ്ധതിയുമായി പൊയ്യ ഗ്രാമപഞ്ചായത്ത്. അപ്രതീക്ഷിതമായുണ്ടായ കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന മത്സ്യമേഖലയെ കാര്‍ഷിക സര്‍വകലാശാല ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സ്യഫെഡ് തുടങ്ങിയവയുടെ സഹായ സഹകരണങ്ങളോടെ വീണ്ടെടുക്കാനാരുങ്ങുകയാണ് മത്സ്യ മിത്ര പദ്ധതിയിലൂടെ പൊയ്യ ഗ്രാമ പഞ്ചായത്ത്.
പ്രളയം കൂടുതല്‍ ബാധിച്ച ഉള്‍നാടന്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയ മത്സ്യത്തൊഴി ലാളികളും മത്സ്യക്കൃഷിക്കാരും ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ മേഖലയില്‍ 13, 14, 15, ഒന്ന് വര്‍ഡുകളില്‍ സര്‍വേക്കു തുടക്കം കുറിച്ച് പദ്ധതിയുടെ ലോഞ്ചിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം രാധാകൃഷ്ണന്‍, ചീഫ് കോര്‍ഡിനേറ്ററും സെക്രട്ടറി ഇന്‍ ചാര്‍ജ്ജുമായ സുജന്‍ പൂപ്പത്തി എന്നിവരുടെ സാന്നിധ്യത്തില്‍ ബ്ലോക് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി നിര്‍വഹിച്ചു.
കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോളജ് ഓഫ് കോ ഓപ്പറേഷന്‍ ബാങ്കിങ് മാനേജ്‌മെന്റില്‍ ബി.എസ്.സി ഓണേഴ്‌സ് കോഓപ്പറേഷന്‍ ആന്റ് ബാങ്കിംഗ് നാല ാംവര്‍ഷ വിദ്യാര്‍ഥികളായ അന്നറ്റ് സ്‌കിന്നര്‍, സി.കെ ഐശ്വര്യ തുടങ്ങിയവരാണ് സര്‍വേ നടത്തുന്നത്. വകുപ്പ് മേധാവി ഡോ: ഉഷാദേവി, അസോസിയേറ്റ് ഡീന്‍ ഡോ: പി. ഷഹീന എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
സമഗ്ര സര്‍വേ ആഘാത പഠനം, പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തല്‍ നഷ്ടപരിഹാര ശുപാര്‍ശ നല്‍കല്‍, ചര്‍ച്ച, സിമ്പോസിയം, ശില്‍പ്പശാല എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലപ്രളയത്തില്‍ തകര്‍ന്ന ഗ്രാമത്തിന്റെ പുനര്‍നിര്‍മാണത്തിനും ഗ്രാമവാസികളുടെ പുനരധിവാസത്തിനും പുരോഗതിക്കും വേണ്ടി 'ഓപ്പറേഷന്‍ 0908' പേരില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസരക്ഷാദൗത്യവും രക്ഷാസേനയും രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കിയ കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പൊയ്യ ഗ്രാമപഞ്ചായത്ത്. അന്നപൂര്‍ണ്ണ, സുജലം സുഭദ്രം, ക്ലീന്‍ പൊയ്യ ജി.പി, കാരുണ്യ ദീപ്തി, പ്രതീക്ഷ, വിദ്യാര്‍ഥി മിത്ര, മത്സ്യമിത്ര, കാരുണ്യനിര്‍മ്മാണ്‍, സമഗ്രം, അരുമ, പ്രളയതീരവും കടന്ന് 12 ഉപദൗത്യങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സര്‍ക്കാരിന്റേയും വിവിധ വകുപ്പുകളുടേയും ഒപ്പം സര്‍വകലാശാലകള്‍, കോളജുകള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ സംരംഭകര്‍, കലാസാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."