ലക്ഷ്യം, വെള്ളം കൂടുതല്‍ സംഭരിക്കല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡാമുകളിലെ ചെളിയും മണലും ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് ജലസേചന വകുപ്പ് താല്‍പര്യപത്രം ക്ഷണിച്ചു. ഡാമുകളുടെ സംഭരണ ശേഷിയില്‍ ഏറെക്കുറെ ഇത്തരത്തിലുള്ള എക്കലും മണലും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അവ നീക്കം ചെയ്യുന്നതിന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, കൃത്യമായി നടപ്പാക്കാനായില്ല. ഈ സാഹചര്യത്തില്‍ ജലസേചന വകുപ്പിലെ ഉന്നതാധികാര സമിതിയാണ് താല്‍പര്യപത്രം ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
മലമ്പുഴ, കരാപ്പുഴ, മീന്‍കര, മണിയാര്‍, മലങ്കര, വാളയാര്‍, പഴശി, കമ്പളത്തറ, കുന്നംപിദരി, വേങ്കലക്കയം എന്നീ ഡാമുകളില്‍നിന്ന് എക്കലും മണലും നീക്കം ചെയ്യുന്നതിനാണ് ഇപ്പോള്‍ താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുത്തിരിക്കുന്ന 10 ഡാമുകളില്‍ അഞ്ചെണ്ണത്തിലെ ചെളി നീക്കം ചെയ്താല്‍തന്നെ ഏകദേശം 52.26 മില്യണ്‍ ക്യുബിക് മീറ്റര്‍ എക്കലും ചെളിയും ഉണ്ടാകുമെന്നാണ് ജലസേചന വകുപ്പിന്റെ കണക്കുകള്‍. മലമ്പുഴ, മീന്‍കര, കരാപ്പുഴ, വാളയാര്‍, പഴശി എന്നീ അഞ്ച് ഡാമുകളില്‍ അടിഞ്ഞുകൂടിയ എക്കല്‍, ചെളി എന്നിവയെക്കുറിച്ച് ജലസേചന വകുപ്പ് 2009 മുതല്‍ 2016 വരെ പഠനം നടത്തിയിരുന്നു.
ഈ ഡാമുകളിലെല്ലാം കൂടി ഇവയുടെ സംഭരണ ശേഷിയുടെ 0.2 ശതമാനം മുതല്‍ 0.5 ശതമാനം വരെ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ അഞ്ച് ഡാമുകളില്‍നിന്നുമുള്ള ചെളി നീക്കം ചെയ്താല്‍ മൂന്ന് വാളയാര്‍ ഡാമില്‍ കൊള്ളുന്ന വെള്ളംകൂടി സംഭരിക്കാനാകുമെന്നും പറയുന്നുണ്ട്. ഇത്തരത്തില്‍ വലിയതോതില്‍ സംഭരണശേഷി വര്‍ധിപ്പിക്കാമെന്നിരിക്കേയാണ് ജലസേചന വകുപ്പ് ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചത്. ആറു മാസത്തിനുള്ളില്‍ വിശദമായ പദ്ധതി രൂപരേഖ തയാറാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."