തൊഴിലുറപ്പ്: കൂലി ലഭിക്കണമെങ്കില്‍ അസി. എന്‍ജിനീയര്‍ കനിയണം
തൊടുപുഴ: നഗരസഭയിലെ തൊഴിലുറപ്പു തൊഴിലാളികള്‍ ചെയ്ത പണിയുടെ കൂലിയ്ക്കായി കാത്തിരിപ്പു തുടരുകയാണ്. നഗരസഭാ അസി. എന്‍ജിനിയര്‍ കനിഞ്ഞാല്‍ മാത്രമേ കൂലി കിട്ടൂവെന്ന സ്ഥിതിയാണ്. കൗണ്‍സിലര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ചെക്ക് അനുവദിച്ചില്ലെന്ന് മാത്രമല്ല വിഷയം അടുത്ത കൗണ്‍സില്‍ യോഗത്തിലേയ്ക്ക് മാറ്റിവയ്ക്കേണ്ടി വന്നു. നഗരസഭയിലെ 35 വാര്‍ഡുകളിലെയും തൊഴിലുറപ്പു തൊഴിലാളികളുടെ അവസ്ഥ വിഭിന്നമല്ല. ഇന്നലത്തെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോള്‍ ചെക്ക് മെഷര്‍മെന്റ് നടത്താന്‍ തനിക്ക് അധികാരമില്ലെന്ന വാദമാണ് എ.ഇ ഉയര്‍ത്തുന്നത്. തൊടുപുഴ ഉള്‍പ്പെടെയുള്ള നഗരസഭകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ ഓവര്‍സീയറെ നിയമിച്ചിട്ടുണ്ട്. ഇവരാണ് ബന്ധപ്പെട്ട ജോലികള്‍ പരിശോധിച്ച് ബില്ല് തയാറാക്കുന്നത്. ഇത് അംഗീകരിക്കേണ്ട ചുമതല മുനിസിപ്പല്‍ എന്‍ജിനീയര്‍ക്കാണ്.
തൊടുപുഴയില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഓവര്‍സീയര്‍ തയാറാക്കി എ.ഇ ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം അത് പാസാക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."