ഏഴു സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ ബില്‍ ബാധകമാവില്ല
ന്യൂഡല്‍ഹി: പൗരത്വബില്‍ ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ബാധകമാവില്ല. അതോടൊപ്പം അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണ്ട 1873ലെ ബംഗാള്‍ ഫ്രണ്ടിയര്‍ റഗുലേഷന് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഇന്റര്ലൈനായി കണക്കാക്കിയ പ്രദേശങ്ങളിലും ബില്‍ ബാധകമാവില്ല.
നാഗാലാന്റില്‍ ദിംപൂര് നഗരം മാത്രമാണ് ഇന്റര്‍ലൈന്‍ പരിധിയില്‍ വരുന്നത്. ഈ പ്രദേശങ്ങളിലേക്ക കുടിയേറാനോ ഭൂമിവാങ്ങാനോ ബില്‍ പൗരത്വം ലഭിക്കുന്നവര്‍ക്ക് അനുമതി നല്‍കുന്നില്ല. ഫലത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയൊരു ഭാഗം തന്നെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ 244(2) 275(1) എന്നീ വകുപ്പുകള്‍ പ്രകാരം ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ പ്രാദേശിക ഭരണകൂടത്തിന് സ്വയംഭരണാധികാരമുള്ളതാണ്. ാത്രവിഭാഗങ്ങള്ക്കാണ് അവിടെ പ്രാമുഖ്യമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."