വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിച്ചു
പാലക്കാട്: 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശാനുസരണം ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സഹായത്തിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാതല നിരീക്ഷണ സമിതി രൂപീകരിച്ചു. കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാതെ വോട്ടവകാശം നഷ്ടപ്പെടുന്ന ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പൊതുതെരഞ്ഞെടുപ്പില്‍ പരസഹായം കൂടാതെ വോട്ട് ചെയ്യാനും വോട്ടര്‍മാരെ കണ്ടെത്തി അവരുടെ സമ്മതത്തോടെ വോട്ടര്‍പട്ടിക പ്രത്യേകമായി അടയാളപ്പെടുത്തി സമ്മതിദായകനെ പോളിങ് ബൂത്തിലും തുടര്‍ന്ന് വീട്ടിലും എത്തിക്കാനുള്ള വാഹന സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു.
വോട്ടര്‍മാരെ കണ്ടെത്തി പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലാ സാമൂഹ്യക്ഷേമ ആരോഗ്യസംരക്ഷണം പഞ്ചായത്ത് എന്നി വകുപ്പുകളുടെ സഹകരണത്തോടെ വിവരശേഖരണം നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വൈകല്യം ഉറപ്പുവരുത്തുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമായിട്ടില്ലാത്തവര്‍ക്കായി താലൂക്ക് ആശുപത്രികളില്‍ ക്യാംപ് സംഘടിപ്പിക്കാനും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാതല നിരീക്ഷണ സമിതി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ സാമൂഹിക ക്ഷേമ ഓഫിസര്‍, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ജില്ലാ വികലാംഗ ക്ഷേമ സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. യോഗത്തില്‍ പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."