അടച്ചുപൂട്ടിയ ഷെഡില്‍ മയിലുകള്‍ കുടുങ്ങി: രക്ഷപ്പെടുത്താന്‍ താല്പര്യമില്ലാതെ വനംവകുപ്പ്
കൊടുവായൂര്‍: മിനി ഇന്സ്ട്രിട്രിയല് എസ്റ്റേറ്റില്‍ കാലങ്ങളായി പൂട്ടിക്കിടക്കുന്ന വര്‍ക്ക്ഷോപ്പ് ഷെഡില്‍ കുടുങ്ങിയ ദേശീയ പക്ഷികളെ രക്ഷപ്പെടുത്താന്‍ താല്പര്യമില്ലാതെ വിവിധ വകുപ്പുകള്‍. അസ്ബറ്റോസ് മേല്‍ക്കൂരയുടെ പൊട്ടിയ ദ്വാരത്തിലൂടെ അകത്തുകടന്ന് അകപ്പെട്ട രണ്ട് മയിലുകളാണ് പത്തു ദിവസത്തിലേറെയായി കടുങ്ങിക്കിടക്കുന്നത്.
ഇതറിഞ്ഞ വന്യജീവി സംരക്ഷകരായ ശ്യാംകുമാര്‍ തേങ്കറിശ്ശി, എസ്. ഗുരുവായൂരപ്പന് എന്നിവര്‍ കൊല്ലങ്കോട് വനംവകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വന്നെങ്കിലും പക്ഷികള്‍ വന്ന വഴിയെ പൊയ്ക്കൊള്ളുമെന്ന് പറഞ്ഞ് തിരികെപ്പോയി. ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും വനംവകുപ്പ് പറയാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നറിയിച്ചു. തുടര്‍ന്ന് ഇന്സ്ട്രിയല് എസ്റ്റേറ്റിലെ വിവിധ അധികാരികളെ അറിയിച്ചുവെങ്കിലും നടപടിയെടുക്കാന്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."