രഞ്ജി ട്രോഫി: കേരളത്തിന് മികച്ച തുടക്കം
തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ മല്‍സരത്തില്‍ കരുത്തരായ ഡല്‍ഹിക്കെതിരേ കേരളത്തിനു മികച്ച തുടക്കം. സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗ@ണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം മികച്ച സ്‌കോറാണ് കണ്ടെത്തിയിട്ടുള്ളത്.
64 ഓവര്‍ കഴിയുമ്പോള്‍ കേരളം ര@ണ്ടു വിക്കറ്റിന് 199 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ പി രാഹുലിന് (97) കൈയെത്തും ദൂരത്താണ് സെഞ്ച്വറി നഷ്ടമായത്. 174 പന്തുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ട@റികളും രണ്ട@ു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ഓപ്പണറായ ജലജ് സക്‌സേനയെയാണ് (32) ഇന്ത്യക്കു നഷ്ടമായ മറ്റൊരു താരം. അര്‍ധസെഞ്ചുറിയുമായി റോബിന്‍ ഉത്തപ്പയും (53*) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് (9*) ക്രീസില്‍. 143 പന്തില്‍ മൂന്നു ബൗണ്ട@റികളും ഒരു സിക്‌സറുമടക്കമാണ് ഉത്തപ്പ 53 റണ്‍സ് നേടിയത്. മികച്ച തുടക്കമാണ് സക്‌സേനയും രാഹുലും ചേര്‍ന്നു കേരളത്തിനു നല്‍കിയത്.
ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ട@ാക്കിയിരുന്നു. സക്‌സേനയെ പുറത്താക്കി തേജസ് ബറോക്ക ഡല്‍ഹിക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു. രണ്ട@ാം വിക്കറ്റില്‍ രാഹുലിന് കൂട്ടായി ഉത്തപ്പയെത്തിയതോടെ കേരള സ്‌കോറിങിന് വേഗം കൂടി. 118 റണ്‍സാണ് ര@ണ്ടാം വിക്കറ്റില്‍ ഈ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ സെഞ്ച്വറി ക്ക് മൂന്നു റണ്‍സ് അകലെ രാഹുലിനെ വികാസ് മിശ്ര വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."