HOME
DETAILS

താങ്ങാനാകാതെ പച്ചക്കറി-പഴം വില

  
backup
August 02 2017 | 19:08 PM

%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%aa

കോട്ടായി: തക്കാളിക്ക് പുറമെ ചെറിയ ഉള്ളിക്കും വില കുതിച്ചുയര്‍ന്നതോടെ മലയാളികളുടെ അടുക്കള ബജറ്റ് താളം തെറ്റുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തക്കാളി കിലോയ്ക്ക് 80 രൂപയാണ് ഇന്നലെ പാലക്കാട് മാര്‍ക്കറ്റിലെ വില. 

മാര്‍ക്കറ്റിലെ മൊത്ത വില 70 രൂപയാണെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ തക്കാളി വില 90 രൂപയിലെത്തി. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 25 രൂപയില്‍ താഴെയായിരുന്നു തക്കാളിയുടെ വില. ഇതിനിടെയാണ് ഉള്ളി വിലയും കുതിച്ചത്. കിലോയ്ക്ക് 90 രൂപയില്‍ നിന്നും 110 ല്‍ എത്തിയിരുന്നു. രണ്ടു ദിവസമായി വിലയില്‍ നേരിയ കുറവുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ തക്കാളിക്കും ഉള്ളിക്കും ഉള്‍പ്പെടെ പച്ചക്കറിക്ക് വില വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
ഓണം മുന്നില്‍ കണ്ട് ഇതര സംസ്ഥാന ലോബികള്‍ കൃത്രിമമായി വില വര്‍ധിക്കുകയാണെന്നും സൂചനകളുണ്ട്.
കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ ഇത്തവണ കൃഷിയിറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇടനിലക്കാര്‍ പറയുന്നു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികള്‍ പ്രധാനമായും എത്തുന്നത്.
കര്‍ണാടകയിലും ആന്ധ്രയിലും കടുത്ത വേനലില്‍ നിര്‍ത്തി വച്ച കൃഷി പിന്നീട് ആരംഭിച്ചിട്ടില്ല. ഇതിനാല്‍ മറ്റുള്ള സംസ്ഥാനങ്ങളിലെ പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഇടനിലക്കാര്‍ വില ഉയര്‍ത്തുകയായിരുന്നു.
ബീന്‍സ്, കോളിഫ്‌ളവര്‍, തക്കാളി എന്നിവ തമിഴ്‌നാട്ടില്‍ നിന്നു ലഭ്യമല്ല. ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് കുറഞ്ഞ തോതിലെങ്കിലും ഇവ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കര്‍ണാടകയില്‍ ഇക്കൊല്ലം മഴ കുറവായതും പച്ചക്കറി വിലയെ സാരമായി ബാധിക്കും.
ഇതിനിടെ വിദേശ കയറ്റുമതിക്കായി പച്ചക്കറി വ്യാപകമായി വാങ്ങുന്നതും കേരളത്തില്‍ വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. വന്‍വിലക്ക് പച്ചക്കറി വാങ്ങാന്‍ കയറ്റുമതി നടത്തുന്ന വന്‍കിട കമ്പനികള്‍ തയ്യാറാണ്. എന്നാല്‍ ഈ വിലയ്ക്ക് പച്ചക്കറി വാങ്ങിയാല്‍ തങ്ങള്‍ക്ക് മുതലാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
തക്കാളിക്കും ഉള്ളിക്കും പുറമെ നിത്യോപയോഗ പച്ചക്കറികളായ ബീന്‍സിനും (55), പാവയ്ക്ക (46), പയര്‍ (40) എന്നിവയ്ക്കും വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ഓണം വരെ വിലക്കയറ്റം തുടരുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.
അതേസമയം വിലക്കയറ്റത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറിക്കു പുറമേ ഞാലിപ്പൂവന്‍ പഴത്തിനും തീപിടിച്ച വില.
പൊതുവെ കേരളത്തില്‍ സുലഭമായ ഞാലിപ്പൂവന്‍ പഴത്തിന് കിലോയ്ക്ക് 70 രൂപ വരെയാണ് ഇന്നലത്തെ വില.
കേരളത്തിലെ വിപണിയിലേക്ക് പ്രധാനമായും ഞാലിപ്പൂവന്‍ പഴമെത്തുന്നത് മേട്ടുപാളയത്തെ തോട്ടങ്ങളില്‍ നിന്നാണ്. ഇവിടെ ഉത്പാദനം കുറഞ്ഞതാണ് ഞാലിപ്പൂവനു വില ഉയരാന്‍ കാരണം.
അതേസമയം നാടന്‍ പഴത്തിന്റെ വരവിലും കുറവുണ്ടായിട്ടുണ്ട്. ഓണത്തിനു മുന്‍പേ ഏത്തപ്പഴത്തിനും വിലവര്‍ധനയുണ്ടായി. ഇന്നലെ കിലോയ്ക്ക് 50 രൂപ വരെയാണ് ഏത്തക്കായ്ക്ക് വില.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കനൂന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago