രേഖകളില്ലാതെ കാറില്‍ കടത്തിയ 75 ലക്ഷം രൂപ പൊലിസ് പിടികൂടി
മണ്ണാര്‍ക്കാട്: വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 75 ലക്ഷം രൂപ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പൊലീസ് പിടിയില്‍. പണം കടത്താനുപയോഗിച്ച സ്വിഫ്റ്റ്കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മണ്ണാര്‍ക്കാട് എം.ഇ.എസ് കോളെജിന് സമീപത്തുനിന്നാണ് പണവും വാഹനവും പ്രതികളെയും പൊലീസ് പിടിയൂടിയത്.
കൊടക്കാട് കൊണ്ടോട്ടിപറമ്പില് കുഞ്ഞാണി എന്ന കോയ (50), ഉണ്ണിയാലിലെ കോരഞ്ചാടി വീട്ടില്‍ മുഹമ്മദ് ഫയാസ് (23), തൊടുക്കാപ്പ് സ്വദേശി നാലകത്ത് നൗഷാദ് ബാബൂ (38) പിടിയിലായത്. കാറിന്റെ സ്റ്റീരിയൊ സ്ഥിതി ചെയ്യുന്ന ഭാഗത്ത് പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. 2000 രൂപയുടെ 37 കെട്ടില്‍ 74 ലക്ഷവും, 500 രൂപയുടെ രണ്ട് കെട്ടില്‍ ഒരുലക്ഷമടക്കം 75 ലക്ഷമാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. മണ്ണാര്‍ക്കാട് എസ്.ഐ ടി. ഷിജു എബ്രഹാം, പ്രബേഷന്‍ എസ്.ഐ നൗഷാദ്, ഹൈവെ പൊലീസ് എസ്.ഐ ശ്രീകുമാര്‍, സിവില്‍ പൊലീസ് ഓഫാസര്മാരായ ദേവസ്യ, പൊടിമോന്, അരവിന്ദാക്ഷന്, സുനീഷ് നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."