HOME
DETAILS

അട്ടപ്പാടിയില്‍ വനം-റവന്യൂ വകുപ്പുകള്‍ കൊമ്പുകോര്‍ക്കുന്നു

  
backup
August 02 2017 | 19:08 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d

അഗളി: കഴിഞ്ഞ ഏതാനും നാളുകളായി അട്ടപ്പാടിമേഖലയില്‍ വനം-റവന്യൂവകുപ്പുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍ ശക്തം. അട്ടപ്പാടിയിലെ കുറുക്കന്‍കുണ്ട് പ്രദേശത്ത് നടന്ന കുടിയിറക്കലിനെ ചൊല്ലിയാണ് രണ്ടുവകുപ്പുകള്‍ തമ്മില്‍ രൂക്ഷമായ ചേരിപ്പോരുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചോലക്കാട് നിവാസികളുടെ ഭൂമിപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രദേശത്തുള്ളവരുടെ ഭൂനികുതി സ്വീകരിക്കാനും ഭൂമിയില്‍ സര്‍വ്വേ നടത്തി ഉടമസ്ഥാവകാശം നല്‍കാനും തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂസംഘം ഇക്കാര്യങ്ങളില്‍ വളരേയേറെ മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് വനംവകുപ്പ് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിനു തൊട്ടുപുറകെ ഒരു മുന്നറിയിപ്പുമില്ലാതെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ ചോലക്കാട് പ്രദേശത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ തയ്യാറാക്കിവന്നിരുന്ന സാഹചര്യം അട്ടിമറിക്കാനായി കുറുക്കന്‍കുണ്ടിലെ കുടിയേറ്റ കര്‍ഷകരുടെ വിളവെടുപ്പിന് പാകമായ വിളകള്‍ പൂര്‍ണമായി നശിപ്പിക്കുകയാണുണ്ടായത്.
നൂറോളം വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ കുറുക്കന്‍കുണ്ടിലെ പതിനായിരത്തില്‍പരം പാകമായ വാഴകളാണ് വെട്ടിനശിപ്പിച്ചത്. കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കൃഷിചെയ്തുവെന്ന ന്യായം പറഞ്ഞാണ് വനംവകുപ്പ് ഇവിടെ കയ്യൂക്ക് കാണിച്ചത്. എന്നാല്‍ അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ പ്രദേശമായ കുറുക്കന്‍കുണ്ടിലെ നിരവധി കര്‍ഷകര്‍ക്ക് 1971നു മുമ്പ് തന്നെ പട്ടയംലഭിച്ചിട്ടുണ്ട്. അടുത്തകാലം വരെ ധാരാളം കുടുംബങ്ങള്‍ ഇവിടെ വീട് വെച്ച് താമസിച്ചുവന്നിരുന്നു. കൃഷിനടത്തിപ്പ് കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി അട്ടപ്പാടിയുടെ തന്നെ വിവിധ ഭാഗങ്ങളിലേക്ക് ഇവരില്‍ പലരും താമസം മാറ്റുകയായിരുന്നു.
റവന്യൂരേഖകള്‍ പ്രകാരം ഇവര്‍ ഭൂമിയുടെ അവകാശികളാണെങ്കിലും ഇക്കാര്യം വനംവകുപ്പ് അംഗീകരിക്കുന്നില്ല. നിരവധി നിയമപ്രശ്‌നങ്ങളിലൂടെയാണ് ഇവിടത്തുകാരുടെ ഓരോദിനവും കടന്നുപോകുന്നത്. രണ്ടുതവണ പ്രത്യേക നിയമസഭാസമിതി പ്രദേശം സന്ദര്‍ശിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമുന്നില്‍ വനംവകുപ്പുകാര്‍ ഈ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഇനി ഒരിക്കലും ഒഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതാണ്.
സുപ്രീംകോടതി ഉത്തരവുപ്രകാരം 1977നു മുമ്പുള്ള പട്ടയങ്ങള്‍ക്ക് നിയമസാധുത ഉണ്ടെന്നിരിക്കെ പിന്നെയും വനംവകുപ്പുകാര്‍ തങ്ങളെ ഉപദ്രവിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു. കഴിഞ്ഞ തവണ വനംവകുപ്പുകാര്‍ വെട്ടിനശിപ്പിച്ച വാഴകള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാം എന്ന ഉറപ്പിന്‍മേലാണ് കുറുക്കന്‍കുണ്ടിലെ സംഘര്‍ഷം അവസാനിപ്പിച്ചത്. എന്നാല്‍ തഹസില്‍ദാരെ നോക്കുകുത്തിയാക്കുന്ന നിലപാടിലൂടെ വനംവകുപ്പുകാര്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് പിന്നീട് അറിയിക്കുകയാണുണ്ടായത്. വനാതിര്‍ത്തികളില്‍ ഇപ്പോഴും ജണ്ടയുടെ നിര്‍മ്മാണം നടത്തുന്ന വനംവകുപ്പ് അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിലും അനിയന്ത്രിത കടന്നുകയറ്റം നടത്തുന്നുണ്ട്. സി.പി.ഐ മന്ത്രിമാര്‍ ഭരിക്കുന്ന റവന്യൂ-വനംവകുപ്പുകളിലെ അനാവശ്യ ഇടപെടലുകളാണ് അട്ടപ്പാടിയിലെ ഭൂമിപ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാകാന്‍ കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കനൂന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago