രാജ്യാന്തര മൗണ്ടെയ്ന് സൈക്ലിങ്: ഇറാന് താരങ്ങള്‍ ജേതാക്കള്‍
ഷെമീര്‍ മാനന്തവാടി#
മാനന്തവാടി (വയനാട്): രാജ്യാന്തര മൗണ്ടെയ്ന് സൈക്ലിങില്‍ ഇറാന് താരങ്ങള്‍ ജേതാക്കള്‍. ഇറാന് ദേശീയ ടീം അംഗവും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ ഫറാസ് ഷോക്രിയാണ് സ്വര്‍ണം നേടിയത്. 38.4 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 43.29 സെക്കന്റിലാണ് ഫറാസ് പൂര്‍ത്തിയാക്കിയത്. ഇറാന്റെ തന്നെ പര്‍വീസ് മര്ദാനിക്കാണ് വെള്ളി. ഒരുമണിക്കൂറും 44.42 സെക്കന്റിലാണ് പര്‍വീസ് ഫിനിഷ് ചെയ്തത്. തായ്ലന്റ് താരമായ ആദിസാക് തായിലങ്കക്കാണ് വെങ്കലം. തായ്ലന്റിന്റെ തന്നെ പരിവത്ത് താലങ്ക് നാലാമതും നേപ്പാളിന്റെ ബുദി ബഹദൂര്‍ തമാങ് അഞ്ചാമതുമെത്തി. ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് അന്താരാഷ്ട്ര മൗണ്ടെയ്ന് ക്രോസ് കണ്ട്രിയില് മത്സരിച്ചത്. ഇതോടൊപ്പം നടന്ന പുരുഷന്മാരുടെ ദേശീയതല മത്സരത്തില്‍ കര്‍ണാടകയുടെ കെ. കിരണ്‍കുമാര്‍ രാജു സ്വര്‍ണവും ഹിമാചല്‍ പ്രദേശ് താരങ്ങളായ ദേവേന്ദര്‍ കുമാര്‍ വെള്ളിയും ഷിവന്‍ വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ പ്രണിത സോമനാണ് സ്വര്‍ണം. കേരള താരങ്ങളായ ലിഡിയമോള്‍ എം. സണ്ണി വെള്ളിയും എ.പി സായിശ്രീ വെങ്കലവും നേടി. കേരളത്തിന്റെ തന്നെ അതുല്യാ കെ. സുധാകരന് നാലാം സ്ഥാനത്തെത്തി.
കേരളത്തില്‍ പരിശീലിക്കുന്ന ആന്ധ്രപ്രദേശിന്റെ തീര്ഥാ നായര്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആദ്യമായാണ് കേരള എം.ടി.ബിയില്‍ വനിതകളുടെ മത്സരം ഉള്‍പ്പെടുത്തിയത്. മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് ട്രാക്കില്‍ കേരള ടൂറിസം വകുപ്പാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."