സാധാരണക്കാരന് താല്‍പര്യമുള്ള സര്‍ക്കാരുകളെ നശിപ്പിക്കാന്‍ ശ്രമം: വിജയരാഘവന്‍
.
തിരുവനന്തപുരം: സാധാരണക്കാരന് താല്‍പര്യമുള്ള സര്‍ക്കാരുകളെ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് തൊഴിലുറപ്പ് പദ്ധതി. ഇത് തുടര്‍ച്ചയായ പദ്ധതിയല്ലെന്നും എപ്പോഴും അവസാനിപ്പിക്കാവുന്ന സ്‌കീം ആണെന്നുമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. പിണറായി സര്‍ക്കാരിനെപ്പോലെ ജനങ്ങളോട് ആഭിമുഖ്യമുള്ളതല്ല കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍കോടി അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മുന്‍ എം.എല്‍.എ ബി. രാഘവന്‍ എസ്. അജയകുമാര്‍, ഷൈലജാബീഗം, മടവൂര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."