HOME
DETAILS
MAL
രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം: ഉമ്മന്‍ ചാണ്ടി
backup
December 08 2018 | 20:12 PM
കൊച്ചി: രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് ചിന്തിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ മധ്യമേഖലാ സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി വാഗ്ദാനം ചെയ്ത ഒന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെയും നടപടികളെയും സാധൂകരിക്കുന്നതാണ്.
യു.ഡി.എഫ് നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ സമിതി പരിശോധന നടത്തി ശുപാര്‍ശചെയ്ത തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനമായി നേരത്തേ ഇറക്കിയതും യു.ഡി.എഫ് നിലപാട് അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."