HOME
DETAILS

വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  
backup
December 09 2018 | 02:12 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%a3

വടകര: വ്യാപാരിയെ അക്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇരിങ്ങല്‍ പീടികവളപ്പില്‍ രേവന്ദ് (25) ആണ് പിടിയിലായത്. നേരത്തെ നാലംഗ സംഘം പിടിയിലായിരുന്നു. ഇതോടെ ഈ കേസില്‍ അഞ്ചുപേര്‍ വലയിലായി. മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രവീണ്‍ (23), സഹോദരന്‍ പ്രദീപന്‍ (27), പുതിയാപ്പ് മലയില്‍ ഷിജു (27), റെയില്‍വേ സ്റ്റേഷനു സമീപം കയ്യില്‍ അരുണ്‍കുമാര്‍ (26) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്‍ നായരും റൂറല്‍ എസ്.പിയുടെ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കഴിഞ്ഞമാസം പിടികൂടിയത്. കഴിഞ്ഞ ജൂലൈ 25ന് വടകര നഗരമധ്യത്തിലെ കുളത്തിന്റവിട പെട്രോള്‍ പമ്പിനു സമീപം വില്യാപ്പള്ളി സ്വദേശി അഷ്‌റഫ് എന്ന വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഒന്‍പതംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇരുമ്പുകട്ട കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയും 67,000 രൂപയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികളില്‍ നാലുപേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. നാട്ടില്‍ നിന്നു മുങ്ങിയ രേവന്ദിനെ ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനും സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഹരിദാസനും ചേര്‍ന്നു വടകര റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  6 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  6 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  6 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago