HOME
DETAILS
MAL
വഴിയരികില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ഏറ്റെടുത്തു
backup
December 09 2018 | 02:12 AM
കൊട്ടാരക്കര: വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത നവജാത ശിശുവിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു.
വെള്ളിയാഴ്ച രാത്രി എട്ടോടെ വാളകം ബഥനി സ്കൂള്‍ ജംഗ്ഷനില്‍ കുരിശടിക്ക് സമീപത്ത് നിന്നാണ് ദിവസങ്ങള്‍ മാത്രമായ നവജാത ശിശുവിനെ കണ്ടെത്തിയത്.
ജനിച്ച് ഒരാഴ്ച്ചയ്ക്ക് താഴെ പ്രായമുള്ളതായിരുന്നു പെണ്കുഞ്ഞ.് കൊട്ടാരക്കര പൊലീസ് കുഞ്ഞിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചിരുന്നു.
തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞ് ന്യുബോണ്‍ ഐ.സി. യു വി ലെ പരിചരണത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുഞ്ഞിനെ ഏറ്റെടുത്ത് പരിചരണത്തിനായി ശിശുക്ഷേമ സമിതിക്ക് കൈമാറി. താലൂക്കാശുപത്രി അധികൃതര്‍ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."