മീനങ്ങാടിയില്‍ ഗുണഭോക്താക്കളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ്
കല്‍പ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അര്‍ഹരെ തഴഞ്ഞ് അനര്‍ഹരെ ഉള്‍പെടുത്തിയതായി മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളും കോണ്‍ഗ്രസ് ജനപ്രതിനിധികളും ആരോപിച്ചു. 19 വാര്‍ഡുകളിലായി ഏകദേശം 2500ഓളം ഗുണഭോക്താക്കളാണ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍ പാവപ്പെട്ടവരെ ഒഴിവാക്കി ഭരണസമിതി ഗുണഭോക്താക്കളെ വഞ്ചിക്കുകയാണ്. സി.പി.എം ബ്രാഞ്ചുകമ്മിറ്റികളുടെ ശുപാര്‍ശയും കുടുംബശ്രീ സി.ഡി.എസിലെ ചിലരുടെ ഒത്താശയോടെ കൂടിയാണ് ലിസ്റ്റ് അട്ടിമറിച്ചത്. ഓരോ വാര്‍ഡിലും നൂറില്‍ അധികം പേരാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചത.് എന്നാല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ പല വാര്‍ഡുകളിലും കേവലം രണ്ടോ മൂന്നോ പേര്‍ മാത്രമാണ് ലിസ്റ്റിലുള്ളത്. ചില വാര്‍ഡുകളില്‍ ഒരാള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഭരണതലത്തിലെ തലപ്പത്തുള്ളവരുടെ വാര്‍ഡുകളില്‍ കൂടുതല്‍ പേര്‍ കടന്നുകൂടിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം.
ഭവന നിര്‍മാണ ലിസ്റ്റിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം ബേബി വര്‍ഗീസ്, മിനി ജോണ്‍സന്‍, മിനി സാജു, ശോഭന സുബ്രമണ്യന്‍, ഉഷാ രാജേന്ദ്രന്‍, അനീഷ് റാട്ടക്കുണ്ട്. പി.ഡി ജേസഫ്, റോബിന്‍ ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."