ചൈനയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമെടുത്ത ത്രീഡി ചിത്രങ്ങള്‍ പുറത്തുവിട്ടു
ബെയ്ജിങ്: ചൈന ഈയിടെ വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഗഫെന്-7 ആദ്യ ഘട്ടത്തില്‍ പകര്‍ത്തിയ ത്രീഡി ചിത്രങ്ങള്‍ ദേശീയ ബഹിരാകാശ ഭരണസമിതി പുറത്തുവിട്ടു. 22 ഫോട്ടോകളാണ് ഇതിലുള്ളത്. ബെയ്ജിങ് തലസ്ഥാന വിമാനത്താവളം, ന്യൂ ബെയ്ജിങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളം, ആന്‍ഹുയി, ഷാന്‍ഡോങ് തുടങ്ങിയ പ്രദേശങ്ങള്‍ എന്നിവ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ പെടുന്നു. വിമാനങ്ങള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ പോലും വ്യക്തമായി ഈ ചിത്രങ്ങളില്‍ കാണാം.
ഷാന്ക്സി പ്രവിശ്യയിലെ തായ്യുവാന്‍ ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് നവംബര്‍ മൂന്നിനാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 14,000 ചിത്രങ്ങളെടുക്കാന്‍ ശേഷിയുള്ള ഇതിന് എട്ടുവര്‍ഷം പ്രവര്‍ത്തിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
ഇത്രയും വ്യക്തമായി ഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ഉപഗ്രഹങ്ങള്‍ ഏതാനും രാജ്യങ്ങള്ക്കേയുള്ളൂവെന്ന് ഗഫെന്-7 രൂപകല്പന ചെയ്ത കാവോ ഹായ്യി പറഞ്ഞു.
ഉപഗ്രഹമെടുത്ത ഭൗമദൃശ്യങ്ങള്‍ തിരശ്ചീനമായി അഞ്ചു മീറ്റര്‍ വീതിയും ഒന്നരമീറ്റര്‍ ഉയരവും ഉള്ളവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."