കൊളീജിയം തെരഞ്ഞെടുക്കുന്ന ജഡ്ജിമാരെ ആറു മാസത്തിനകം നിയമിക്കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊളീജിയം തെരഞ്ഞെടുക്കുന്ന ജഡ്ജിമാരെ സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ നിയമിക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
2018ലുണ്ടായതിനേക്കാള്‍ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവുണ്ടായതായും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് എതിര്‍പ്പില്ലാത്തവരുടെ കാര്യത്തില്‍ നിയമനം നീട്ടിവയ്ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരുകള്‍ കാലതാമസം വരുത്തുന്നുവെന്നും ഇത് ജുഡീഷ്യല്‍ സംവിധാനത്തെ ബാധിക്കുന്നുവെന്നും ആക്ഷേപം നിലനില്‍ക്കുന്ന പശ്ചാതലത്തിലാണ് കോടതി വിധി.
ഇതുവരെ നിയമിക്കാത്ത 213 പേരുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അനുമതിക്കായി നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നിര്‍ദേശം അയച്ചവരുള്പ്പെടെയുള്ളവരുടെ വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. എത്രകാലം മുമ്പാണ് ഇത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."