HOME
DETAILS
MAL
289 'വിദേശി'കളെ തടങ്കലിലിട്ടു; 227 പേരെ നാടുകടത്തി: മന്ത്രി
backup
December 11 2019 | 03:12 AM
ന്യൂഡല്‍ഹി: അസമിലെ എന്‍.ആര്.സി പ്രകാരം 2019ല്‍ 289 വിദേശികളെ തടങ്കലിലിട്ടതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. 227 ആളുകളെ നാടുകടത്തിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അസം സര്‍ക്കാര്‍ ലഭ്യമാക്കിയ വിവരങ്ങളനുസരിച്ച് 2019ല്‍ മാത്രം 289 പേരെ തുറുങ്കിലടച്ചു.
കൂടാതെ ഡിസംബര്‍ അഞ്ചിലെ കണക്ക് പ്രകാരം 227 ആളുകളെ നാടുകടത്തുകയും ചെയ്തു. ഈ വര്‍ഷം 290 സ്ത്രീകള്‍ എന്‍.ആര്.സി പ്രകാരം വിദേശികളായെന്നും കഴിഞ്ഞ ആറു മാസത്തിനിടെ തടങ്കല്‍ പാളയങ്ങളില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."