ശബരിമലയിലെ നിരോധനാജ്ഞ: കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലിസ് ലാത്തിവീശി
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും നിയമസഭാ കവാടത്തില്‍ സമരമിരിക്കുന്ന എം.എല്‍.എമാരുടെ സമരം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഫോട്ടോഗ്രാഫറടക്കം നാലുപേര്‍ക്ക് പരുക്കേറ്റു. വീക്ഷണം ഫോട്ടോഗ്രാഫര്‍ ടി. ജിനല്‍കുമാര്‍, കെ.എസ്.യു പ്രവര്‍ത്തകരായ ആദില്‍, തസ്ലിം , ജിന്‍ഷാദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് കെ.എസ്.യു ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തിയത്. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് കവാടത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനെത്തിയതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശുകയായിരുന്നു. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രവര്‍ത്തകരെ എ.ആര് ക്യാംപിലേക്കും മാറ്റി. സെയ്തലി കായ്പ്പടി,ദേവിക,അഖില്‍, അഭിരാമി,സുഹൈയ്ല്,ഗോപു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ഫോട്ടേഗ്രാഫറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയില്‍ വീക്ഷണം പത്രത്തിലെ സീനിയര്‍ ഫോട്ടോ ഗ്രാഫര്‍ ജിനല്‍ കുമാറിനെ പൊലിസ് മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു കുറ്റക്കാരനായ പൊലിസുകാരനെതിരേ നടപടി സ്വീകരിക്കണമെന്ന് യൂനിയന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."