ദിലീപിന് വീണ്ടും തിരിച്ചടി; ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് നല്‍കാനാവില്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് ഡിജിറ്റല്‍ രേഖകള്‍ കൈമാറില്ലെന്ന് വിചാരണ കോടതി. അഭിഭാഷകനോ വിദഗ്ധര്ക്കോ ഡിജിറ്റല്‍ തെളിവ് പരിശോധിക്കാമെന്നും വിചാരണ കോടതി ഉത്തരവിട്ടു.
കേസന്വേഷണത്തിനിടെ അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. പ്രതികളുടെയും സാക്ഷികളുടേയും മൊബൈല്‍ഫോണുകള്‍ ലാപ്ടോപ്പുകള്, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ പകര്‍ത്തിയിരുന്ന തെളുവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തെളിവുകള്‍ പ്രതിയ്ക്ക് കൈമാറുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു.
നേരത്തെ മെമ്മറികാര്ഡിന്റ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.
അതേസമയം, കേസില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. വിജേഷ്,മാര്ട്ടിന്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത് . വിചാരണക്ക് ഹാജരാകാതിരുന്ന ഒമ്പതാം പ്രതി സനല്‍കുമാറിനെ ഇന്ന്പൊലിസ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."