ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്
വാടാനപ്പള്ളി: ദേശീയ പാത 66 ആശാന് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ദേശീയ പാതയില്‍ രണ്ടര മണിക്കൂര്‍ വാഹന ഗതാഗതം തടസപ്പെട്ടു.
ടാങ്കര്‍ ലോറി ഡ്രൈവര്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി ജയഭവനില്‍ ഭൂവന ചന്ദ്രന് മകന് നിതിന്‍ (30) , കാര്‍ ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി രാമന് കുളത്ത് വീട്ടില്‍ ഇബ്രാഹിം മകന് ഇജാസ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും കോഴിക്കോട് കുന്ദ മംഗലത്തേക്ക് ഡീസല്‍ കൊണ്ടു പോകുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ചാവക്കാട് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കാര്‍ മറ്റൊരു കാറിനെ മറികടന്ന് ടാങ്കര്‍ ലോറിയിയില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ തട്ടാതിരിക്കാന്‍ ടാങ്കര്‍ ലോറി റോഡില്‍ നിന്നും ഇറക്കുകയും ഈ സമയം റോഡിന്റെ എഡ്ജില്ത്തട്ടി ടാങ്കര്‍ ലോറി റോഡിന് നടുവില്‍ ദേശീയ പാതയിലേക്ക് മറിയുകയായിരുന്നു. ഇതോടെ ലോറിയില്‍ നിന്നും ഡീസല്‍ പുറത്തേക്കൊഴുകി. തൃശൂരില്‍ നിന്നും ക്രൈന് കൊണ്ട് വന്നാണ് ടാങ്കര്‍ ലോറിയെ ഉയര്‍ത്തിയത്.
നാട്ടികയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും ,വാടാനപ്പള്ളി പൊലിസും നാട്ടുകാരും ചേര്‍ന്ന് ഡീസല്‍ ചോര്‍ച്ച മാറ്റി വൈകിട്ട് ആറരയോടെ രണ്ടര മണിക്കൂര്‍ കഴിഞ്ഞാന്ന് ദേശീയ പാതയില്‍ ഗതാഗതം പുനരാരംഭിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരനെ പുറത്തേടുത്തത്. ഇയാളെ വാടാനപ്പള്ളി ആക്ട്സ് പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവറെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു.
വൈകിട്ടോടെ നാട്ടികയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് വെള്ളമടിച്ച് ദേശീയ പാതയും പാതയുടെ ഇരുവങ്ങളും വെള്ളമടിച്ച് കഴുകി റോഡില്‍ നിന്നും കഴുകി വൃത്തിയാക്കി. നാട്ടിക ഫയര്സ്റ്റേഷന് ഓഫിസര്‍ കെ.യു.വിജയ് കൃഷ്ണന്, ഗുരുവായൂര്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ശ്രികുമാര്‍ , ലീഡിങ്ങ് ഫയര്മാന് സജീന്ദ്രന്, ഫയര്മാന്മാരായ ഷാജു, ഷൈജു , ബിജോയ് വാടാനപ്പള്ളി എസ്.ഐ സാദിഖലി പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."