വള്ളത്തോള്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രം: നിര്‍മാണത്തിന് 20 ലക്ഷം
ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടത്തേണ്ട നിര്‍മാണ പ്രവര്‍ത്തികളെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുന്നതിന്പഞ്ചായത്ത് പ്രസിഡന്റ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മെംബര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം യു.ആര് പ്രദീപ് എം.എല്‍.എ വിളിച്ചു ചേര്‍ത്തു.
നിര്‍മാണ പ്രവൃത്തികള്‍ക്ക് 15.5 ലക്ഷം രൂപയും, ഉപകരണങ്ങള്‍ക്കായി 5 ലക്ഷം രൂപയും അടക്കം 20.5 ലക്ഷം ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള എന്‍. എച്ച്.എം.മുഖേന അനുവദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് പ്രകാരം ബാക്കി ആവശ്യമുള്ള തുക എം.എല്‍.എ ഫണ്ട് വിഹിതം, ഗ്രാമപഞ്ചായത്ത് വിഹിതം എന്നിവ മുഖേന കണ്ടെത്തുന്നതിനും തീരുമാനിച്ചു.
നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയാല്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ രോഗികള്‍ക്ക് ഒ.പി. ചികിത്സാ സൗകര്യം ലഭിക്കും. അതോടൊപ്പം ഇ. ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കി രോഗി സൗഹൃദ ആശുപത്രിയായി വള്ളത്തോള്‍ നഗര്‍ ആശുപത്രി മാറും.
യോഗത്തില്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ, വൈസ് പ്രസിഡന്റ് എം. സുലൈമാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്പേഴ്സണ് അജിത രവികുമാര്‍, ആര്‍ദ്രം മിഷന് തൃശൂര്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. സതീഷ്, ഡോ.റാണ, എന്‍ജിനീയര്‍ മിനി, എച്ച്.എം.സി അംഗങ്ങള്‍ മെഡിക്കല്‍ ഓഫിസര്‍ സുനില്‍ കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."