HOME
DETAILS
MAL
പാചകവാതക സബ്സിഡി കുറച്ച നടപടി പിന്‍വലിക്കണം
backup
August 02 2017 | 21:08 PM
പേരാമ്പ്ര: പാചക വാതകത്തിനുള്ള സബ്സിഡി കുറച്ച കേന്ദ്ര ഗവണ്മെന്റിന്റെ നിലപാട് പിന്‍വലിക്കണമെന്ന് റസിഡന്‍സ് അസോസിയേഷനുകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റിയായ എഫ്.ഐ.ആര്.എ പേരാമ്പ്ര ബ്ലോക്ക് കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി കൃഷ്ണാനന്ദന് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന് ചിത്രലേഖ അധ്യക്ഷയായി. അഡ്വ.കെ പ്രമോദ്, വിനോദ്, കല്ലോട് ഗോപാലന്, അഡ്വ.മനോജ് കുമാര്‍, കാവുങ്കല്‍ കുഞ്ഞിക്കണ്ണന്, സുമിത് ഡയാന, ഒ.പി മുഹമ്മദ്, രജേന്ദ്രന്‍ സംസാരിച്ചു.
അഹമ്മദ് കോയ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: വി.കെ ബാലന് ( പ്രസിഡന്റ് ), സി.എം അഹമ്മദ് കോയ (സെക്രട്ടറി), രമേശന് മാസ്റ്റര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."