ഡാന്റേഴ്‌സിനും കുടുംബത്തിനും വേണ്ടി പ്രാര്‍ഥനയില്‍ നാട്
വടക്കാഞ്ചേരി: വീടിനുള്ളില്‍ നടന്ന അഗ്നിബാധക്കിടെ പിഞ്ചു മക്കളെ രക്ഷിക്കാന്‍ അഗ്നി നിറഞ്ഞ മുറിയിലേക്ക് എടുത്തു ചാടി ഗുരുതരമായി പൊള്ളലേറ്റ മലാക്ക ആച്ചക്കോട്ടില്‍ വീട്ടില്‍ ഡാന്റേഴ്‌സിനും ഭാര്യ ബിന്ദുവിനും വേണ്ടി പ്രാര്‍ഥനയിലാണ് നാടും ബന്ധുക്കളും. നെഞ്ചിലും വയറിലും 80 ശതമാനം പൊള്ളലേറ്റ ഡാന്റേഴ്‌സ് എറണാംകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണു കഴിയുന്നത്.
ഭാര്യ ബിന്ദുവും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പകിട കളിയിലെ മികവിന്റെ പ്രതിരൂപമാണ് ഡാന്റേഴ്‌സ്. മച്ചാടിന്റെ അതിസമ്പന്നമായ പകിട കളി പാരമ്പര്യത്തിലെ നവതലമുറയിലെ കണ്ണിയായ ഡാന്റേഴ്‌സിന്റെ വേദനയില്‍ പകിട കളി കലാകാരന്മാരും അതീവ വേദനയിലാണ്.
ഓള്‍ കേരള പകിട കളി അസോസിയേഷന്‍ പ്രസിഡന്റായ ഡാന്റേഴ്‌സ് ഫ്രണ്ട്‌സ് തൃശൂരിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫ്രണ്ട്‌സ് ഒട്ടനവധി കിരീടങ്ങള്‍ സ്വന്തമാക്കി. തൃശൂരിലെ കുണ്ടോളി കടവ്, മലപ്പുറം ചെമ്പ്രശ്ശേരി, പെരിന്തല്‍മണ്ണ ചിരട്ട മണ്ണ എന്നിവിടങ്ങളില്‍ നടന്ന അഖില കേരള മത്സരങ്ങളില്‍ ഫ്രണ്ട്‌സ് കിരീടം ചൂടിയത് ഡാന്റേഴ്‌സിന്റെ കൂടി മികവുകൊണ്ടാണ് ഈ സീസണില്‍ നിരവധി മത്സരങ്ങള്‍ക്കു തയാറെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് വിധി ഈ യുവാവിനെതിരെ വില്ലനായി രംഗപ്രവേശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."