ദേശമംഗലത്ത് ക്രഷര്‍ ഉടമ നിരത്ത് കയ്യേറിയതായി ആരോപണം: സമരസമിതി റോഡ് ഉപരോധിച്ചു
ദേശമംഗലം: പൊതു സ്ഥലം കയ്യേറിയാണ് ദേശമംഗലത്ത് ക്രഷര്‍ പ്രവര്‍ത്തിയ്ക്കുന്നതെന്ന് ആരോപിച്ച് ക്രഷര്‍ വിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ ദേശമംഗലം കൊണ്ടയൂര്‍ പാത ഒരു മണികൂറോളം ഉപരോധിച്ചു. ക്രഷര്‍ ഉടമ റോഡ് കയ്യേറി കൈവശം വെച്ചിരിയ്ക്കുകയാണെന്ന് നേരത്തെ തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. അന്നൊക്കെ ഇത് നിഷേധിയ്ക്കുകയായിരുന്നു ഉടമ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സമരസമിതി നല്കിയ വിവരാവകാശ അപേക്ഷയില്‍ ആരോപണം ശരിയാണെന്ന വിധത്തില്‍ അധികൃതര്‍ മറുപടി നല്‍കിയതോടെയാണ് സമരസമിതി പ്രക്ഷോഭവുമായി രംഗത്തെത്തിയത് . ഇന്നലെ കാലത്ത് ദേശമംഗലം സെന്ററില്‍ നിന്ന് പ്രകടനമായെത്തിയ സമരസമിതി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിയ്ക്കുകയായിരുന്നു. ഇതോടെ വാഹന ഗതാഗതം സ്തംഭിച്ചു. ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി ബസുകളടക്കമുള്ള വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം സമരസമിതി പ്രസിഡണ്ട് ഉമ്മര്‍ കോയ നിര്‍വ്വഹിച്ചു. സെക്രട്ടറി മനോജ് അധ്യക്ഷത വഹിച്ചു. മുസ്തഫ, അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."