വരാപ്പുഴ കസ്റ്റഡി മരണം: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും. എസ്.ഐ ദീപക് അടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കേസില്‍ സാക്ഷിയാക്കും. ക്രൈംബ്രാഞ്ച് കുറ്റപത്രം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാവും സമര്‍പ്പിക്കുക.
അടിപിടിയെ തുടര്‍ന്നു വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് 2018 ഏപ്രില്‍ ആറിന് ശ്രീജിത്ത് അടക്കം 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുക്കുമ്പോഴും കസ്റ്റഡിയിലും പൊലിസ് മര്‍ദിച്ചതിന്റെ ഫലമായുണ്ടായ ഗുരുതര പരുക്കുകള്‍ മൂലമാണു ശ്രീജിത്ത് മരിച്ചതെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.
എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും മര്‍ദിച്ചു കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."