ഇതു പാടമല്ല; നഗരത്തിലെ ഓട്ടോസ്റ്റാന്‍ഡ്
റെയില്‍വേ സ്റ്റേഷന്‍, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ്, നഗരത്തിലെ പ്രധാന കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കു നിത്യേന നൂറുകണക്കിന് ആളുകള്‍ കടന്നു പോകുന്ന വഴിയിലാണ് ഈ ഓട്ടോസ്റ്റാന്‍ഡ്
കാഞ്ഞങ്ങാട്: നഗരത്തിലെ ഫുട്പാത്തിനോടനുബന്ധിച്ചുള്ള ഓട്ടോസ്റ്റാന്‍ഡ് കണ്ടാല്‍ വിത്തുവിതച്ച പാടമാണെന്നു തോന്നും. കെ.എസ്.ടി.പി നേതൃത്വത്തില്‍ നടക്കുന്ന പാത നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് ഓവുചാല്‍ പുനര്‍ നിര്‍മാണം നടത്തിയതോടെയാണ് ഇവിടെ ചെളിക്കുളം രൂപാന്തരപ്പെട്ടത്. കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഈ ഓട്ടോസ്റ്റാന്‍ഡു കാരണം ഇതു വഴിയുള്ള കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
കെ.എസ്.ടി.പി ജീവനക്കാര്‍ ഒരു വര്‍ഷം മുമ്പ് ഈഭാഗത്ത് മണ്ണ് മാന്തിയതിനെ തുടര്‍ന്നാണ് ഇവിടെ ചെളിക്കുളം രൂപപ്പെട്ടത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ്, നഗരത്തിലെ പ്രധാന കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കു നിത്യേന നൂറുകണക്കിന് ആളുകള്‍ കടന്നു പോകുന്ന വഴിയിലാണ് ഈ ഓട്ടോസ്റ്റാന്‍ഡ്. കെ.എസ്.ടി.പി അധികൃതര്‍ ഈ ഭാഗത്തു ജോലി പൂര്‍ത്തിയാക്കി പോയെങ്കിലും ഇവിടെ ഇളകിക്കിടന്ന മണ്ണ് നീക്കം ചെയ്യാതെ വന്നതോടെയാണ് ഇതു വഴി സഞ്ചരിക്കുന്ന ജനങ്ങള്‍ക്കു ദുരിതമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."