പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; തമിഴ്‌നാട് സ്വദേശിയെന്നു സൂചന
പുതുനഗരം: ആണ്‍ സുഹൃത്തിനൊപ്പം മീങ്കര അണക്കെട്ടിലെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി തമിഴ്‌നാട് സ്വദേശിയെന്നു സൂചന. പൊലിസ് അന്വേഷണം തമിഴ്‌നാട്ടിലേക്കു വ്യാപിപ്പിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചാണ് കൊല്ലങ്കോട് സി.ഐ കെ.പി ബെന്നി, എസ്.ഐ കെ.വി സുധീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലേക്ക് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
വ്യാഴാഴ്ച അണക്കെട്ടു കാണാന്‍ എത്തിയ യുവാവിനൊപ്പം എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലങ്കോട് പൊലിസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയോടൊപ്പം മീങ്കര ഡാമിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി മര്‍ദിച്ച് അകറ്റിയ ശേഷം പെണ്‍കുട്ടിയെ കരടിക്കുന്നിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും യുവാവും മീങ്കര ഡാമിന്റെ ഷട്ടര്‍ ഭാഗത്തുനില്‍ക്കുമ്പോള്‍ ഡാം ജീവനക്കാരനെന്നു പറഞ്ഞെത്തിയ യുവാവ് ഇവരെ കുറിച്ചു ബസുക്കളേയും രക്ഷിതാക്കളേയും അറിയിക്കുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ യുവാവിന മര്‍ദിച്ച് അവശനാക്കിയെന്നും പറയുന്നു. പെണ്‍കുട്ടിയോടൊപ്പം എത്തിയ യുവാവിനെ മറ്റൊരു സ്ഥലത്ത് കാത്തുനില്‍ക്കാന്‍ നിര്‍ദേശിക്കുകയും മീങ്കര സ്റ്റോപ്പില്‍നിന്നും പെണ്‍കുട്ടിയെ കൊല്ലങ്കോട് ഭാഗത്തേക്ക് ബസ് കയറ്റി വിടുകയും ചെയ്തു.
ശേഷം പാപ്പാന്‍ചള്ളയിലെത്തി പെണ്‍കുട്ടിയെ ബസില്‍നിന്നും ഇറക്കി കിടക്കുന്നിലെ കാടുപിടിച്ച പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം തിരിച്ച് എം.പുതൂര്‍ കനാല്‍ ഭാഗത്ത് പെണ്‍കുട്ടിയെ ഇറക്കി വിടുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദിക്കുകയും മാല കവരുകയും ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് ആദ്യം മീനാക്ഷിപുരം പൊലിസിനു വിവരം ലഭിച്ചു. വെള്ളിയാണ് കൊല്ലങ്കോട് പൊലിസിനു പരാതി ലഭിച്ചത് തുടര്‍ന്ന് ഊര്‍ജിതമായ അന്വേഷണം പോലിസ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."