മാലിന്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ'ത്തിനായി പിലിക്കോട് വിപുലമായ ഒരുക്കങ്ങള്‍
ചെറുവത്തൂര്‍: സമഗ്ര ശുചിത്വ പരിപാലനത്തിനു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' പദ്ധതിയുടെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ അവസ്ഥ നിര്‍ണയ പഠനം സംഘടിപ്പിക്കും. ഓഗസ്റ്റ് ആറു മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന ഗൃഹതല വിവരശേഖരണത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാ തദ്ദേശ ഭരണ സ്ഥാപന ആസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം 'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' പ്രഖ്യാപനവും പ്രതിജ്ഞ നടക്കും. വൈകുന്നേരം ശുചിത്വ സംഗമങ്ങളും നടക്കും. പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്തുതല ആലോചനയോഗം സംഘടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഭരണ സമിതി അംഗങ്ങള്‍ ' അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് ഒന്‍പതിനു ക്വിറ്റ് പ്ലാസ്റ്റിക് ദിനമായി ആചരിക്കും. കാലിക്കടവില്‍ ശുചിത്വ ശില്‍പം തയാറാക്കും. സൈക്കിള്‍ റാലിയും സംഘടിപ്പിക്കും. യോഗത്തില്‍ ടി.വി ശ്രീധരന്‍ അധ്യക്ഷനായി. കെ. ദാമോദരന്‍, ടി.ടി സുരേന്ദ്രന്‍, രമേശന്‍, പി. ശൈലജ, എം. കുഞ്ഞിരാമന്‍, മൈമൂനത്ത്, വി.പി രാജീവന്‍, എച്ച് ഐ കെ. രാജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."