ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവത്തിനു തുടക്കം
കണ്ണൂര്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ ആരംഭിച്ച പുസ്തകോത്സവവും പുസ്തകപ്രകാശനവും ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. ബി. പാര്‍വ്വതി രചിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തലശ്ശേരിയുടെ നവോത്ഥാന ചരിത്രം എന്ന പുസ്തകം കൃഷ്ണമേനോന്‍ സ്മാരക വനിതകോളജ് മലയാളവിഭാഗം മേധാവി ഡോ. ജിസ ജോസിന് നല്‍കി പ്രകാശനം ചെയ്തു. ജിഡി നായര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ രചിച്ച പി. കൃഷ്ണപിള്ള, ഡോ. എസ്. രാധാകൃഷ്ണന്‍, പി. കേശവദേവ് എന്നീ ജീവചരിത്രങ്ങള്‍ യഥാക്രമം കീച്ചേരി രാഘവന്‍, ഡോ. എം.പി ഷനോജ്, മാധവന്‍ പുറച്ചേരി എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ ഇടശ്ശേരി അവാര്‍ഡ് ജേതാവ് ഡോ. വത്സലന്‍ വാതുശ്ശേരിക്ക് ടി.വി രാജേഷ് എം.എല്‍.എ ഉപഹാരം നല്‍കി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായി. എസ്. കൃഷ്ണകുമാര്‍, എം.പി ബീന സംസാരിച്ചു. ഈ മാസം ഏഴു വരെ രാവിലെ 9.30 മുതല്‍ 7.30 വരെയാണ് പുസ്തകോത്സവം. 20 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."