''മുസ്‌ലിങ്ങളെ കൂടി ചേര്‍ത്താല്‍ മാത്രമേ മതനിരപേക്ഷമാകൂ എന്ന ചിന്ത ബി.ജെ.പിക്കില്ല"; പൗരത്വ ബില്‍ ചര്‍ച്ചയില്‍ അമിത് ഷായുടെ മറുപടി
ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്‌ലിങ്ങളെ കൂടി ചേര്‍ത്താല്‍ മാത്രമേ ബില്‍ മതനിരപേക്ഷമാകൂ എന്ന ചിന്ത ബി.ജെ.പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി അധികാരത്തിലെത്തിയത് രാജ്യത്ത് പലതും തിരുത്താന്‍വേണ്ടി കൂടിയാണ്. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍ നിന്ന് പിന്തിരിയില്ല. ബില്ല് പാസായാല്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കും. ഇതോടെ രാജ്യത്തെ അഭയാര്‍ഥികളുടെ യഥാര്‍ഥ എണ്ണം മനസ്സിലാകും. ആറു മതങ്ങളില്‍ നിന്നുള്ളവരെ അഭയാര്‍ഥികളെ പൗരന്‍മാരായി അംഗീകരിക്കുന്നതില്‍ ആര്‍ക്കും പരിഭവമില്ല.
മുസ്ലിങ്ങളെ മാത്രം ഉള്‍പ്പെടുത്തിയില്ല എന്നതാണ് എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യേണ്ടത്. ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലിങ്ങളെ ന്യൂനപക്ഷങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നും അവരെല്ലാം ഇസ്ലാം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണെന്നും അമിത് ഷാ സൂചിപ്പിച്ചു. രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് പുതിയ ബില്‍ കൊണ്ടുവരേണ്ടി വന്നത്. അന്‍പത് വര്‍ഷം മുന്‍പാണ് ഈ ബില്‍ നടപ്പാക്കിയിരുന്നതെങ്കില്‍ കാര്യങ്ങല്‍ ഇത്ര വഷളാവില്ലായിരുന്നു. പൗരത്വ ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കോടതി ഈ ബില്ല് അവതരിപ്പിക്കുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."