നാട്ടുകാര്‍ക്ക് എന്നും തലവേദനയായി ചുങ്കം ബാര്‍
താമരശേരി: വയനാട് റോഡില്‍ ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാര്‍ എന്നും നാട്ടുകാര്‍ക്കും പൊലിസിനും തലവേദന സൃഷ്ടിച്ചിരുന്നു. ഇടക്കിടെ ഇവിടെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകാറുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറിന്റെ പ്രവര്‍ത്തന സമയമെങ്കിലും പലപ്പോഴും രാത്രി 12 കഴിഞ്ഞാലും ഇവിടെ വില്‍പന നടക്കാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അര്‍ധ രാത്രിയില്‍ ബാറിലെത്തിയ മദ്യപ സംഘം ബാര്‍ തല്ലി തകര്‍ക്കുകയും സെക്യൂരിറ്റി ജീവനക്കാരെ ഉള്‍പ്പെടെ മര്‍ദിക്കുകയും ചെയ്തിരുന്നു. ബാറില്‍ തുടങ്ങുന്ന സംഘര്‍ഷം പലപ്പോഴും റോഡിലാണ് അവസാനിക്കുക. ഇത് ഗതാഗതക്കുരുക്കിനും വഴിവെക്കാറുണ്ട്.
ബാറിന് തൊട്ടടുത്തായി കെ.എസ്.ഇ.ബി, ഗ്രാമീണ കോടതി തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ട്. പഴയ ചുങ്കത്തെ ചെക്ക് പോസ്റ്റും സ്ഥിതി ചെയ്യുന്നത് ഇതിന് സമീപം തന്നെയാണ്. തുച്ഛമായ വിലക്ക് മദ്യം ലഭിക്കുന്ന സാഹചര്യവും ബാറില്‍ ഒരുക്കിയിരുന്നു. ഏറ്റവുമൊടുവില്‍ മധ്യവയസ്‌കന്റെ മരണം ബാറിലെ സംഘര്‍ഷങ്ങളുടെ ഫലമായാണ്. നേരത്തെ കാരാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറും, താമരശേരി ബൈപ്പാസ് റോഡിലെ ബീവറേജസ് ഔട്ട്‌ലറ്റും അടച്ചുപൂട്ടിയതിന് ശേഷം ചുങ്കം ബാറില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."