ഓഫിസുകള്‍ സഹകാരി സൗഹൃദ ഓഫിസുകളായി മാറണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
താമരശ്ശേരി: സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകള്‍ സഹകാരി സൗഹൃദ ഓഫിസുകളായി മാറണമെന്ന് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ഓഫിസ് താമരശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാനാകണം. ഓരോ ഫയയലുകളിലുമുള്ള ജീവിതങ്ങള്‍ ഉദ്യോഗസ്ഥര്‍ കാണാതെ പോകരുത്. വിശ്വാസമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ കാതല്‍. നോട്ട് നിരോധന കാലത്ത് സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നിരവധി ശ്രമങ്ങളുണ്ടായിട്ടും ജനങ്ങളുടെ വിശ്വാസം കൊണ്ടുമാത്രമാണ് അതിജീവിക്കാന്‍ സഹായകമായതെന്നും പറഞ്ഞു.
പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം താമരശ്ശേരി മാനിപുരം റോഡിലെ എം.എം.ആര്‍ കെട്ടിടത്തിലാണ് ഓഫിസ് ആരംഭിച്ചത്. ചടങ്ങില്‍ കാരാട്ട് റസാക്ക് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ ജോര്‍ജ് എം. തോമസ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ മുഖ്യാതിഥികളായി.
അസി. രജിസ്ട്രാര്‍ പ്ലാനിങ് എ.കെ അഗസ്റ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം രാധാമണി, ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എന്‍.എ ശെല്‍വകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി ഹുസയിന്‍, കെ. ഉദയഭാനു, ബി. സുധ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."