HOME
DETAILS

പൗരന്റെ ആരോഗ്യസംരക്ഷണം ഭരണകൂടത്തിന്റെ കടമ

  
backup
August 03 2017 | 01:08 AM

choondupalaka-adv-noushad-thottathil

പൊതുജനങ്ങളുടെ ക്ഷേമത്തിനായുള്ള നിയമനിര്‍മാണം ഏതൊരു ക്ഷേമരാഷ്ട്രത്തിന്റെയും കര്‍ത്തവ്യമാണ്. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍പരമപ്രധാനമായത്ജീവിക്കാനുള്ള അവകാശമാണ്.ജീവിക്കാനുള്ള അവകാശമെന്നതിലൂടെഭരണഘടനാശില്‍പ്പികള്‍അര്‍ഥമാക്കുന്നത് എന്തെല്ലാമാണെന്നു നിര്‍വചിച്ച് സുപ്രിംകോടതി വിവിധ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനനുസൃതമായി കേരളഹൈക്കോടതിയടക്കമുള്ള രാജ്യത്തെ വിവിധ കോടതികള്‍ വ്യക്തികളുടെ അവകാശങ്ങളും സര്‍ക്കാരിന്റെ ചുമതലകളും നിര്‍വചിച്ചു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. വ്യക്തികളുടെ ആരോഗ്യസുരക്ഷയില്‍ സര്‍ക്കാരിന്റെ ചുമതലയും കടമയും വ്യക്തമാക്കുന്നതും പൗരന്റെ ജീവിക്കാനുള്ള അവകാശം നിര്‍വചിച്ചും കേരളഹൈക്കോടതി ഈയിടെ വിധി പ്രഖ്യാപിച്ച കേസാണ് മനോജ് എം. എതിര് സ്റ്റേറ്റ് ഓഫ് കേരള (2016 (5)കെ.എച്ച്സി. 225)
'പോംമ്പി' എന്ന അസാധാരണവുംഗുരുതരവുമായ ജനിതകരോഗം ബാധിച്ചഗോവിന്ദ് എന്ന കുട്ടിയുടെ പിതാവ് മനോജാണ് റിട്ട് ഹരജി ഫയല്‍ ചെയ്തത്. മകന്റെജീവന്‍ നിലനിര്‍ത്തുന്നതിന് രണ്ടാഴ്ചയിലൊരിക്കല്‍ എന്‍സൈംമാറ്റിവയ്ക്കല്‍ ആവശ്യമാണെന്നും ഇതിലേക്കു വര്‍ഷംതോറും4,00,00,000 രൂപയോളം ചെലവു വരുമെന്നുംനിര്‍ധനരായതങ്ങള്‍ക്ക് താങ്ങാനാവാത്തതിനാല്‍ സര്‍ക്കാര്‍ ചികിത്സാച്ചെലവു വഹിക്കണമെന്നും ആവശ്യപ്പെട്ട് മനോജ് നേരത്തേ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ചികിത്സയ്ക്കാവശ്യമായ 'മയോസൈം'മരുന്നിന്റെ വിലയൊഴിച്ചുമറ്റു ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാമെന്നു സമ്മതിച്ചു.
എന്നാല്‍, 'മയോസൈം' മരുന്നിന് ഒരു തവണത്തേക്ക് ഏകദേശം 45,000 രൂപ വരുമെന്നും രണ്ടാ
ഴ്ചയ്‌ക്കൊരിക്കല്‍ ഇത്തരത്തില്‍എട്ടു മയോസൈം മരുന്ന് ആവശ്യമാണെന്നും ഇതിനാല്‍ സര്‍ക്കാരിന്റെ സഹായവാഗ്ദാനം അപര്യാപ്തമാണെന്നു കാണിച്ചാണ് മനോജ്ഹൈക്കോടതിയെ സമീപിച്ചത്. തന്റെമകനു ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുശാസിക്കുംപ്രകാരമുള്ള മൗലികാവകാശം നിഷേധിക്കുന്ന നടപടിയും സമീപനവുമാണു സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു മനോജിന്റെ പരാതി.
ഗുരുതരവും മാരകവുമായരോഗം ബാധിച്ച മകന്റെ ചികിത്സക്കാവശ്യമായ മുഴുവന്‍ ചെലവും വഹിക്കുന്നതിനു സര്‍ക്കാരിനുഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഗോവിന്ദിനു സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനു ഉത്തരവു നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. മനോജിന്റെ റിട്ട് ഹരജി കേരള ഹൈക്കോടതി അനുവദിച്ചു. ആരോഗ്യസുരക്ഷാമേഖലയില്‍വ്യക്തികളുടെഅവകാശങ്ങളും സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയും പരിഗണിച്ചകേരളഹൈക്കോടതിഗോവിന്ദിന് ആവശ്യമായചികിത്സാചെലവു നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിന്യായീകരിക്കത്തക്കതല്ലെന്നു വിലയിരുത്തുകയായിരുന്നു.
ഗുരുതരവും അസാധാരണവുമായരോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കു ചികിത്സ ലഭ്യമാക്കുകയെന്നതു സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നു കോടതി നിരീക്ഷിച്ചു. ഇത്തരം രോഗങ്ങളുടെചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെയുംചികിത്സയുടെയും ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. സാമ്പത്തികമായ പിന്നാക്കാവസ്ഥ മൂലമോ ദാരിദ്ര്യം മൂലമോ ക്ഷേമരാഷ്ട്രത്തിലെ പൗരന്മാര്‍ മരണപ്പെടുന്നതിന് ഇടവരത്തക്ക സാഹചര്യമുണ്ടാകുന്നതു സര്‍ക്കാരുകളുടെഭരണഘടനാപരമായബാധ്യത നിര്‍വഹിക്കുന്നതിലെ വീഴ്ചയാണ്.
ഗോവിന്ദിനാവശ്യമായ എന്‍സൈം മാറ്റിവയ്ക്കല്‍ ചികിത്സ സംസ്ഥാനത്തെ ഏതെങ്കിലുംസര്‍ക്കാര്‍ ആശുപത്രിയിലോ ഇത്തരം ചികിത്സലഭ്യമായ മറ്റേതെങ്കിലും ആശുപത്രിയിലോസൗജന്യമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.നമ്മുടെ സംസ്ഥാനത്ത് ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുന്നബജറ്റ് വിഹിതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതലാണെങ്കിലും അസാധാരണവും മാരകവുമായ'പോംമ്പി', 'ലൈസോസോമല്‍ സ്റ്റോറേജ് ഡിസോഡര്‍' എന്നിവ പോലുള്ള ജനിതകരോഗങ്ങള്‍ ബാധിച്ചനിര്‍ധനരുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുപോലും തികയാത്ത സാഹചര്യമുണ്ട്.
ഗോവിന്ദ് എന്ന കുട്ടിയുടെ കേസില്‍വ്യാഖ്യാനിക്കപ്പെട്ട നിയമതത്വം അടിസ്ഥാനമാക്കി കൂടുതല്‍ വ്യക്തികള്‍ സര്‍ക്കാരില്‍നിന്നു സൗജന്യചികിത്സ ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നപക്ഷംഅനിതരസാധാരണമായ സാഹചര്യങ്ങള്‍ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും ഇത് ഇടവരുത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാര്യത്തിലേക്കു സത്വരമായ ശ്രദ്ധയുംനടപടിയും ഉണ്ടാകേണ്ടതും സംസ്ഥാനത്തിന് ഉതകുന്ന രീതിയിലുള്ള ആരോഗ്യനയംരൂപികരിക്കേണ്ട അനിവാര്യതയിലേക്കുമാണ് ഈ കേസിലെ വിധി വിരല്‍ചൂണ്ടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കനൂന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago