വേങ്ങേരിയില്‍ നാളികേര ഹബ് സ്ഥാപിക്കും: കൃഷി മന്ത്രി
താമരശ്ശേരി: സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്കടക്കം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കോഴിക്കോട് വേങ്ങേരിയില്‍ നാളികേരാധിഷ്ഠിത മാര്‍ക്കറ്റായ നാളികേര ഹബ് സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഉല്‍പാദന ക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തി കര്‍ഷകരെ നാളികേര കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരികയും വന്നവരെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിനുമാവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കട്ടിപ്പാറ പഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം എന്നതില്‍ നിന്നു മാറ്റി മൂന്നു വര്‍ഷത്തേക്ക് പദ്ധതി ദീര്‍ഘിപ്പിക്കും. 7.81 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് സംസ്ഥാനത്ത് നിലവില്‍ നാളികേരം ഉല്‍പാദിപ്പിക്കുന്നത്. 2019 ആകുമ്പോഴേക്കും 9.6 ലക്ഷം ഹെക്ടര്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വാര്‍ഡുകളിലും 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും. സംസ്ഥാനത്ത് ആദ്യ വര്‍ഷം 15 ലക്ഷത്തിലധികം ഗുണനിലവാരമുള്ള തൈകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. 'പുനര്‍ജനി' പദ്ധതിയില്‍ പച്ചക്കറിതൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ടി. പുഷ്‌കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കര്‍ഷകരുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. ആത്മ പ്രൊജക്ട് ഡയരക്ടര്‍ ലേഖ കാര്‍ത്തിക, പഞ്ചായത്ത് സമിതി അധ്യക്ഷരായ മദാരി ജുബൈരിയ, പി.സി തോമസ്, ബേബി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബീനാ ജോര്‍ജ്, റംല ഒ.കെ.എം കുഞ്ഞി, പഞ്ചായത്തംഗങ്ങളായ കെ.വി അബ്ദുല്‍ അസീസ്, എ.ടി ഹരിദാസന്‍, ഷാഹിം ഹാജി, ഇന്ദിര ശ്രീധരന്‍, വത്സല കനകദാസ്, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍മാരായ ആര്‍. ബിന്ദു, അയിഷ, സുഷമ, കൃഷി അസി. ഡയരക്ടര്‍ ഇന്‍ ചാര്‍ജ് ടി.കെ നസീര്‍, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.ആര്‍ രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.പി ഷൈനി, ടി.സി വാസു, പ്രേജി ജെയിംസ്, എന്‍. രവി, ഷാന്‍ കട്ടിപ്പാറ, കെ.വി സെബാസ്റ്റ്യന്‍, എന്‍.ഡി ലൂക്ക, കരീം പുതുപ്പാടി, സലീം പുല്ലടി, കേരഗ്രാമം ഭാരവാഹികളായ കെ.ആര്‍ ബിജു, ഇമ്മാനുവല്‍ വളവനാനിക്കല്‍, സെബാസ്റ്റ്യന്‍ മുറിയംവേലില്‍, കേളപ്പന്‍ മാസ്റ്റര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് സ്വാഗതവും കൃഷി ഓഫിസര്‍ കെ.കെ മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."