സ്കൂളുകള്‍ അടച്ചു പൂട്ടരുത്: അസ്മി നിവേദനം നല്കി
തിരുവനന്തപുരം: തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ അടച്ചു പൂട്ടരുതെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ.കെ.ടി ജലീല്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് തുടങ്ങിയിട്ടുള്ള അസ്മിയുടെ കീഴിലുള്ള മുന്നൂറോളം സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കണമെന്നും തല്‍സ്ഥിതിയില്‍ അവ തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സംഘം നേരില്‍ കണ്ടു.
അസ്മി ജനറല്‍ സെക്രട്ടറി പി.കെ മുഹമ്മദ് ഹാജി, ട്രഷറര്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വര്‍ക്കിങ് പ്രസിഡന്റ് പി.വി മുഹമ്മദ് മൗലവി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹസന് ആലംകോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."