HOME
DETAILS

പൗരത്വഭേദഗതി നിയമം ഹിന്ദുത്വരാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പ്പ്

  
backup
December 12 2019 | 03:12 AM

cab-article-nk-premachandran-12-12-2019

 


ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മതപരമായ വിവേചനത്തിലൂടെ ഒരു സമൂഹത്തിന് പൗരത്വം നിഷേധിക്കുന്നത്. അത് ഭരണഘടനയുടെ തുല്യത ഉറപ്പാക്കുന്ന 14ാം അനുച്ഛേദം അനുസരിച്ച് ഒരു കാരണവശാലും നിലനില്‍ക്കുന്നതല്ല. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പായി ഇന്ത്യയിലെത്തിയ ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന, പാര്‍സി, ക്രിസ്ത്യന്‍, സിഖ് എന്നീ ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. ഇത് യുക്തിസഹമായ വിഭാഗീകരണമാണ് എന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. തെറ്റാണത്. ഭരണഘടനയുടെ 14ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്ന മൗലികാവകാശമാണ്. മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്ന് 14ാം അനുച്ഛേദത്തെ വിശേഷിപ്പിക്കാം. ഇതിന് വിരുദ്ധമായ നിയമനിര്‍മാണം നടത്തണമെങ്കില്‍ യുക്തിസഹമായ വിഭാഗീകരണം വേണം. അതെന്തായിരിക്കണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. അതുപ്രകാരം നിങ്ങള്‍ ആഗ്രഹിക്കുന്ന വിഭാഗീകരണവും അതിന്റെ ലക്ഷ്യവും തമ്മില്‍ ബന്ധമുണ്ടാകണം. മതപരമായ പീഡനമുണ്ടായി വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവര്‍ക്ക് പൗരത്വം കൊടുത്ത് സംരക്ഷിക്കുകയെന്നതാണ് ഇവിടെ വിഭാഗീകരണമായി പറയുന്നത്. അങ്ങനെയെങ്കില്‍ അതില്‍ നിന്ന് ഒരു വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ എങ്ങനെ പറ്റും.
മുസ്‌ലിംകള്‍ ഈ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളല്ലാത്തത് കൊണ്ടാണ് അവരെ ബില്ലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ ജൂതര്‍ ഈ രാജ്യങ്ങളില്‍ ന്യൂനപക്ഷമാണ്. അവര്‍ ബില്ലിന്റെ പരിധിയില്‍ വരുന്നില്ല. ഒരു മതവിശ്വാസത്തിന്റെയും ഭാഗമല്ലാത്ത നിരീശ്വരവിശ്വാസികള്‍ ബില്ലില്‍ വരുന്നില്ല. പാകിസ്താനിലെ ബലൂചിസ്താനില്‍ ഏറ്റവും ക്രൂരമായ മതപീഡനങ്ങള്‍ക്ക് വിധേയമാവുന്ന അഹമ്മദീയ വിഭാഗക്കാരും ബില്ലിന്റെ പരിധിയില്‍ വരില്ല. പലപ്പോഴും ഇന്ത്യന്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന, പാകിസ്താനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന വിഭാഗമാണ് അഹമ്മദീയാക്കള്‍. മതപരമായ പീഡനത്തിന് വിധേയമാകുന്ന ന്യൂനപക്ഷങ്ങള്‍ എന്ന പൊതുനാമകരണത്തിന് പകരം ബില്ലില്‍ ആറ് മതവിഭാഗങ്ങളുടെ പേര് പ്രത്യേകം പറയുകയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യം ഞാന്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂനപക്ഷ സമുദായത്തെ എന്തിന് ഒഴിവാക്കണം? മതപരമായ ധ്രുവീകരണം രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരികയെന്ന കൃത്യമായ അജണ്ട ബി.ജെ.പിക്ക് ഇക്കാര്യത്തിലുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുക.
മതാടിസ്ഥാനത്തിലാണ് ഇന്ത്യയും പാകിസ്താനുമുണ്ടായതെന്നും ഭൂരിപക്ഷ ഹൈന്ദവ പ്രദേശങ്ങളെ ഇന്ത്യയായും ഭൂരിപക്ഷ മുസ്‌ലിംപ്രദേശങ്ങളെ പാകിസ്താനായും വിഭജിച്ചുവെന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ ബില്ലിനെ ന്യായീകരിച്ച് പറഞ്ഞത്. ഹിന്ദുക്കളുടെ ഹോംലാന്റാണ് ഇന്ത്യയെന്ന് ഇതിലൂടെ സമര്‍ഥിക്കുകയാണ് ഇതിലൂടെ അമിത് ഷാ ചെയ്യുന്നത്.
ഇന്ത്യയിലെ ഹിന്ദുക്കള്‍ അഞ്ചുശതമാനമോ മറ്റോ 1947ലേതിന് താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞിരിക്കുന്നു, ആനുപാതികമായി മുസ്‌ലിം ജനസംഖ്യ കൂടിയിരിക്കുന്നു, അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ബംഗ്ലാദേശിലും ഗണ്യമായ നിലയില്‍ ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ കുറഞ്ഞിരിക്കുന്നുവെന്നാണ് അമിത് ഷാ പറയുന്നത്. ഈ ബില്ല് എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ഹിന്ദുത്വരാഷ്ട്രം ലക്ഷ്യവയ്ക്കുന്നതിനുള്ള നിയമനിര്‍മാണമാണ് ഇത്. ഭരണഘടനയുടെ മൗലിക തത്വങ്ങളുടെയും അടിസ്ഥാനഘടകങ്ങളുടെയും ലംഘനമെന്നതിനപ്പുറത്ത് ഈയൊരു രാഷ്ട്രീയ ലക്ഷ്യം കൂടി ബി.ജെ.പിക്കുണ്ട്.
19 ലക്ഷം പേര്‍ പൗരത്വപ്പട്ടികയില്‍ നിന്ന് അസമില്‍ നിന്ന് പുറത്താക്കപ്പെടുന്നു. അതില്‍ 12 ലക്ഷത്തോളം പേര്‍ ഹിന്ദുക്കളും ബാക്കിയുള്ളവര്‍ മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള മറ്റു വിഭാഗക്കാരുമാണ്. പൗരത്വഭേദഗതി നിയമം പൗരത്വപ്പട്ടികയുടെ ആമുഖമാണ്. 2016ല്‍ ഈ ബില്‍ സഭയില്‍ വന്നപ്പോള്‍ ഇത്രവലിയ ആവേശം ലോക്‌സഭയിലെ ബി.ജെ.പി ബെഞ്ചിനുണ്ടായിരുന്നില്ല. കാര്യമായ വിവാദമുണ്ടാകാതെയാണ് ബില്‍ ലോക്‌സഭയില്‍ പാസായത്. അന്ന് അസമിലെ ദേശീയ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നില്ല എന്നതാണ് കാരണം. പൗരത്വപ്പട്ടികയ്ക്ക് ശേഷം ഈ ബില്ലിന്റെ പ്രസക്തി വര്‍ധിച്ചു. കാരണം, അസമില്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 12 ലക്ഷത്തോളം ഹിന്ദുക്കള്‍ക്ക് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ കൊടുക്കാം. തങ്ങള്‍ മതപരമായ പീഡനത്തിന് വിധേയമായവരാണ് എന്ന് പറഞ്ഞാല്‍ മതി. ഈ ഗൂഢമായ ആലോചന ഇതിനു പിന്നിലുണ്ട്.
പൗരത്വപ്പട്ടികയ്ക്ക് മുന്‍പുതന്നെ ഈ ബില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ രണ്ടാമത് കൊണ്ടുവന്ന ബില്ലില്‍ ഇതുമായി ബന്ധപ്പെട്ട നേരത്തെയുണ്ടായിരുന്ന നടപടിക്രമങ്ങളെല്ലാം അപ്രസക്തമാണെന്ന ഒരു ഭേദഗതി, അനുച്ഛേദം മൂന്ന് പുതുതായി വരുത്തിയിട്ടുണ്ട്. അതായത് മുസ്‌ലിംകള്‍ അല്ലാത്തവര്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായാലും പ്രശ്‌നമില്ലെന്ന വ്യക്തം. ചര്‍ച്ച ചെയ്യപ്പെടാതെ പോയ കാര്യമാണിത്. ഇക്കാര്യത്തിലൊന്നും കാര്യമായ ചര്‍ച്ച നടത്താന്‍ ലോക്‌സഭയില്‍ സമ്മതിച്ചില്ല.
സുപ്രിം കോടതിയുടെ മാനദണ്ഡത്തിന്റെയും മേല്‍നോട്ടത്തിലുമാണ് അസം പൗരത്വപ്പട്ടിക വന്നത്. അതില്‍ ഭേദഗതി വരുത്താന്‍ ബുദ്ധിമുട്ടാണ്. അതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമായാണ് ബില്‍ കൊണ്ടുവന്നത്. പൗരത്വബില്‍, പൗരത്വപ്പട്ടിക, 370ാം വകുപ്പ് എടുത്തു കളഞ്ഞ് ജമ്മുകശ്മീരിനെ വിഭജിച്ചത്, മുത്വലാഖ് ബില്‍ എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ഇന്ത്യയില്‍ രൂപപ്പെടാന്‍ പോകുന്ന പുതിയ രാഷ്ട്രവ്യവസ്ഥയെക്കുറിച്ച് നമുക്ക് മനസ്സിലാകുക. പല ബി.ജെ.പി അംഗങ്ങളും അവരുടെ പ്രസംഗത്തില്‍ ഇത് ഹിന്ദുരാഷ്ട്രമാണെന്ന് പറഞ്ഞു. വിഭജനത്തിന്റെ കാലത്ത് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നു. അത് മതേതര രാജ്യമാക്കിയതിന് ഉത്തരവാദി നെഹ്‌റുവും കുടുംബവുമാണ് എന്നെല്ലാമാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയൊരു മതാധിഷ്ടിത രാഷ്ട്രമാകുമായിരുന്നുവെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെയാണ് നെഹ്‌റുവിനെയും കുടുംബത്തെയും ആക്ഷേപിക്കാനും നെഹ്‌റുവിയന്‍ പൈതൃകം ഇല്ലാതാക്കാനുമുള്ള രാഷ്ട്രീയം ബി.ജെ.പി എടുക്കുന്നത്. അതിനാണ് അവര്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുക പോലും ചെയ്യുന്നത്.
പൗരത്വബില്ലില്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഈ ബില്ലുണ്ടാക്കും. ഇപ്പോള്‍ തന്നെ അരക്ഷിതാവസ്ഥയിലാണ് ഇന്ത്യന്‍ മുസ്‌ലിം. അവരെ വിശ്വാസത്തിലെടുത്ത് പൊതുധാരയില്‍ കൊണ്ടുവരുന്നതിന് പകരം കൂടുതല്‍ വിഭാഗീകരണത്തിന് വഴിതെളിയിക്കുന്ന നയങ്ങളും നിലപാടുകളുമാണ് ബി.ജെ.പി സ്വീകരിക്കുന്നത്.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയത ബി.ജെ.പിക്കാണ് ഗുണം ചെയ്യുന്നത്. ഓരോ നിയമനിര്‍മാണവും ബി.ജെ.പി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് നടത്തിയത്. മുത്വലാഖിനെതിരേ മൂന്ന് ഓര്‍ഡിനന്‍സാണ് കൊണ്ടുവന്നത്. മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്തു. വിവരാവകാശ നിയമം ഭേദഗതി ചെയ്തു, യു.എ.പി.എ നിയമം ഭേദഗതി ചെയ്തു. മതാധിഷ്ടിത രാഷ്ട്രത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണിത്. അതിന്റെ ചലനങ്ങളാണ് പാര്‍ലമെന്റില്‍ കാണുന്നത്. ഇതിനിടയില്‍ തൊഴിലാളികള്‍ക്കെതിരായ നിരവധി നിയമ ഭേദഗതികളും സര്‍ക്കാര്‍ കൊണ്ടുവന്നു. ഈ ബഹളത്തിനിടയില്‍ അതൊന്നും ചര്‍ച്ച ചെയ്യപ്പെടുക പോലുമുണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago